Latest NewsCinemaNewsIndiaEntertainment

നിരവധി സ്ത്രീകളുമായി ശാരീരിക ബന്ധം പുലർത്തുന്നു : ഹണി സിങ്ങിനെതിരെ ഗാർഹിക പീഡന പരാതിയുമായി ഭാര്യ

ന്യൂഡൽഹി : ഗായകൻ യോ യോ ഹണി സിങ്ങിനെതിരെ ഗാർഹിക പീഡന പരാതിയുമായി ഭാര്യ ശാലിനി തൽവാർ. ഭർത്താവായ ഹണി സിംഗ് തന്നെ ശാരീരിമായും മാനസികമായും ഏറെ കാലമായി ഉപദ്രവിക്കുന്നുവെന്ന് ശാലിനി പരാതിയിൽ പറയുന്നു. 20 കോടി രൂപ നഷ്ടപരിഹാരമാണ് ശാലിനി ആവശ്യപ്പെടുന്നത്. ഹണി സിംഗ് നിരവധി സ്ത്രീകളുമായി ശാരീരിക ബന്ധം പുലർത്തുന്നുണ്ടെന്നും ശാലിനി ആരോപിച്ചു.

Read Also : സംസ്ഥാനത്ത് പുതിയ ലോക്ക് ഡൗൺ നയം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി  

ഹണി സിങ്ങിനെതിരെ ഗുരുതര ആരോപണങ്ങളാണ് ശാലിനി ഉന്നയിച്ചത്. തനിക്ക് കൊറോണ ബാധിച്ചപ്പോൾ ഭർത്താവിൽ നിന്നും ക്രൂരമായ പീഡനമാണ് നേരിടേണ്ടി വന്നത്. ശരീരത്തിൽ ഓക്‌സിജന്റെ അളവ് കുറഞ്ഞിരുന്നു. സഹായം തേടി ഹണി സിങ്ങിനെ വിളിച്ചപ്പോൾ തന്റെ ഫോൺ കോളുകൾ എടുക്കുകയോ സഹായം എത്തിയ്‌ക്കുകയോ ചെയ്തില്ല. ഒരു ദിവസം ഭക്ഷണമോ വെള്ളമോ നൽകാതെ മുറിയിൽ പൂട്ടിയിട്ടെന്നും ശാലിനി ആരോപിക്കുന്നു.

ഡൽഹി തീസ് ഹസാരി കോടതിയിലാണ് ഗാർഹിക പീഡന നിരോധന നിയമപ്രകാരം പരാതി നൽകിയത്. ശാലിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് 28നകം മറുപടി നൽകാൻ ഹണി സിങ്ങിനോട് കോടതി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button