KeralaLatest NewsNews

സംസ്ഥാനത്ത് സ്റ്റേറ്റ് ഓർഗൻ ആന്റ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ സ്ഥാപിക്കും: തീരുമാനം മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്റ്റേറ്റ് ഓർഗൻ ആന്റ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (സോട്ടോ) സ്ഥാപിക്കും. അവയവമാറ്റ പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. അവയവദാനവും അവയവമാറ്റ ശസ്ത്രക്രിയകളും ഒരു സൊസൈറ്റിയുടെ കീഴിൽ കൊണ്ടുവരികയാണ് ലക്ഷ്യം. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.

Read Also: സെമിയില്‍ കാലിടറിയ വനിത ഹോക്കി ടീമിന് ഊര്‍ജ്ജം പകര്‍ന്ന് പ്രധാനമന്ത്രി: വെങ്കല മെഡല്‍ വിട്ടുകൊടുക്കില്ലെന്ന് കോച്ച്

ചികിത്സയുമായി ബന്ധപ്പെട്ട മനുഷ്യ അവയവങ്ങളുടെയും ടിഷ്യുകളുടെയും നീക്കം ചെയ്യൽ, സംഭരണം, മാറ്റിവയ്ക്കൽ എന്നിവ നിയന്ത്രിക്കുന്നതിനും വാണിജ്യ ഇടപാടുകൾ തടയുന്നതിനുമായി 2014-ലെ ട്രാൻസ്പ്ലാന്റേഷൻ ഓഫ് ഹ്യൂമൻ ഓർഗൻസ് ആന്റ് ടിഷ്യൂസ് റൂൾസിലെ ചട്ടം 31 പ്രകാരം 1994-ലെ ട്രാൻസ്പ്ലാന്റേഷൻ ഓഫ് ഹ്യൂമൻ ഓർഗൻസ് ആക്ടിന്റെ കീഴിലാണ് സോട്ടോ സ്ഥാപിക്കുക. തിരുവിതാംകൂർ-കൊച്ചി ലിറ്റററി, സയന്റിഫിക് ചാരിറ്റബിൾ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് പ്രകാരം സൊസൈറ്റിയായാണ് ഇത് രജിസ്റ്റർ ചെയ്യുക.

ട്രാൻസ്പ്ലാന്റേഷൻ ഓഫ് ഹ്യൂമൻ ഓർഗൻസ് ആക്ടിലെ വ്യവസ്ഥകളും നാഷണൽ ഓർഗൺ ട്രാൻസ്പ്ലാന്റേഷൻ പ്രോഗ്രാമിലെ മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ച് കേരള നെറ്റ്വർക്ക് ഫോർ ഓർഗൻ ഷെയറിങിനെ കേരള സ്റ്റേറ്റ് ഓർഗൻ ആന്റ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷനിൽ ലയിപ്പിക്കും.

Read Also: കമ്മട്ടിപ്പാടത്ത് എയര്‍ ഗണ്ണും വടിവാളുമായി വീടാക്രമിക്കാനെത്തിയ സംഘം പോലീസ് പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button