ഇസ്ലാമാബാദ് : സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഔദ്യോഗിക വസതി വാടകയ്ക്ക് കൊടുക്കാൻ തീരുമാനം. സാമ്പത്തിക പ്രതിസന്ധി മൂലം അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് വേണ്ട ധനസഹായത്തിന് പോലും പാകിസ്താൻ ഇപ്പോൾ ചൈനയെയയാണ് ആശ്രയിക്കുന്നത്. അണക്കെട്ട് നിർമ്മാണം ഉൾപ്പെടെയുള്ള പദ്ധതികൾക്ക് ചൈനയാണ് നിക്ഷേപം നൽകുന്നത്.
Read Also : മുന്ജന്മ പാപങ്ങള്‍ നീക്കാൻ രാമായണ പാരായണം
ഔദ്യോഗിക വസതി ഇമ്രാൻ ഖാൻ ഒഴിയുമെന്നും അത് വിദ്യാഭ്യസ സ്ഥാപനമായ മാറ്റുമെന്നും രാഷ്ട്രീയ പാർട്ടിയായ തെഹരീക് ഇ ഇൻസാഫ് പ്രഖ്യാപിച്ചിരുന്നു. 2019 ൽ പ്രധാനമന്ത്രിയുടെ വസതി വിവാഹചടങ്ങിന് വാടകയ്ക്ക് നൽകുകയായിരുന്നു. ബ്രിഗേഡിയർ വസിം ഇഫ്തിഖറിന്റെ മകളുടെ വിവാഹത്തിനാണ് അത് വാടകയ്ക്ക് നൽകിയത്. ഇത്തരത്തിൽ ഇനിയും ഔദ്യോഗിക വസതി വാടകയ്ക്ക് നൽകാനാണ് തീരുമാനം എന്നുള്ള സൂചനയും ലഭിക്കുന്നുണ്ട്.
ഭാരിച്ച ചെലവുകൾ കുറയ്ക്കുന്നതിനും പണം ക്ഷേമ പദ്ധതികൾക്ക് ഉപയോഗിക്കുന്നതിനുമായി പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ വസതി ഒഴിയുമെന്നായിരുന്നു പ്രഖ്യാപനം. ഇത് പരിപാലിക്കുന്നതിന് കോടികൾ ചെലവ് വരുന്ന പശ്ചാത്തലത്തിൽ വസതി വിദ്യാഭ്യാസ സ്ഥാപനമാക്കി മാറ്റാനായിരുന്നു തീരുമാനം. ലാഹോറിലുളള ഗവർണർ വസതി മ്യൂസിയവും ആർട്ട് ഗാലറിയുമായി മാറ്റുമെന്നും പഞ്ചാബ് വസതി ടൂറിസ്റ്റ് കോംപ്ലക്സായി ഉപയോഗിക്കുമെന്നും കറാച്ചിയിലെ ഗവർണർ വസതി മ്യൂസിയമായി ഉപയോഗിക്കുമെന്നുമുള്ള പ്രഖ്യാപനങ്ങളുമുണ്ടായി.
Post Your Comments