Latest NewsKeralaNews

കേരളം ഇടതുപക്ഷത്തിന് വോട്ട് ചെയ്തത് പാഴായില്ല : മൂന്ന് ഉദാഹരണങ്ങളുമായി എം.വി ജയരാജന്‍

ഇത് മൂന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനപക്ഷ നടപടികളാണെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു

തിരുവനന്തപുരം : കേരളത്തിലെ ജനങ്ങൾ ഇടതുപക്ഷത്തിന്ചെയ്ത വോട്ട് പാഴായിട്ടില്ലെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ആരോഗ്യവകുപ്പില്‍ മുന്നൂറ് അധിക തസ്തികകള്‍ സൃഷ്ടിച്ച് ധനവകുപ്പ് ഇറക്കിയ ഉത്തരവ്, അടച്ചിടല്‍ ഞായറാഴ്ച മാത്രമാക്കി മൈക്രോ കണ്ടൈന്‍മെന്റ് സംവിധാനം ഒരുക്കാന്‍ തീരുമാനിച്ചത്, ഹൈകോടതിയിലെ ഒഴിവുകള്‍ മുഴുവന്‍ റിപ്പോര്‍ട്ട് ചെയ്യാനും റാങ്ക്‌ലിസ്റ്റ് കാലാവധി അനന്തമായി നീട്ടാതിരിക്കാനുമുള്ള ഉത്തരവ് എന്നീ മൂന്ന് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജയരാജന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം :

ഇടതുപക്ഷത്തിന് വോട്ട് ചെയ്തത് പാഴായില്ല. മൂന്ന് പ്രധാന കാര്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. ഒന്ന് ആരോഗ്യവകുപ്പിൽ മുന്നൂറ് അധിക തസ്തികകൾ സൃഷ്ടിച്ച് ധനവകുപ്പ് ഇറക്കിയ ഉത്തരവ്, രണ്ട് കോവിഡ് കാലത്ത് ഉപജീവന മാർഗം അടയാതിരിക്കാൻ അടച്ചിടൽ ഞായറാഴ്ച മാത്രമാക്കിയതും മൈക്രോ കണ്ടൈൻമെന്റ് സംവിധാനം ഒരുക്കാൻ തീരുമാനിച്ചതും, മൂന്ന് ഹൈകോടതിയിൽ നിന്ന് ഒഴിവുകൾ മുഴുവൻ റിപ്പോർട്ട്‌ ചെയ്യാനും റാങ്ക്ലിസ്റ്റ് കാലാവധി അനന്തമായി നീട്ടാതിരിക്കാനുമുള്ള ഉത്തരവ്. ഇത് മൂന്നും എൽ ഡി എഫ് സർക്കാരിന്റെ ജനപക്ഷ നടപടികൾ തന്നെയാണ് തെളിയിക്കുന്നത്. ഒന്നാം എൽ ഡി എഫ് സർക്കാർ ആരോഗ്യ വകുപ്പിൽ മാത്രം പതിനായിരത്തോളം തസ്തികകൾ സൃഷ്ടിച്ചു. എല്ലാ മേഖലയിലും കൂടി 30823 പുതിയ തസ്തികകൾ അഞ്ചു വർഷത്തിനിടയിൽ സൃഷ്ടിച്ചിരുന്നു. പി. എസ്.സി. വഴിയുള്ള നിയമനം ആവട്ടെ റെക്കോർഡായിരുന്നു. അഞ്ചു വർഷത്തിനിടയിൽ 160587പേർക്കാണ് നിയമനം നൽകിയത്.

Read Also  :  എന്താണ് ഇ-റുപ്പി, സേഫ്റ്റി ഷുവർ: ബാങ്ക് അക്കൗണ്ട് ഇല്ലാതെ പണം ലഭിക്കുന്നതെങ്ങനെ? അറിയേണ്ടതെല്ലാം

പി.എസ്.സി. വഴി മാത്രമല്ല തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത്. വ്യവസായമേഖലയിലും കാർഷിക മേഖലയിലും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചിരുന്നു. പുതിയ വ്യവസായ യൂണിറ്റുകൾ മാത്രം 33000 ആണ് ഒന്നാം ഇടതുപക്ഷ സർക്കാർ ആരംഭിച്ചത്. രണ്ടാം ഇടതുപക്ഷ സർക്കാറും അതേ പാതയിൽ ഐ.ടി അടക്കമുള്ള മേഖലകളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കുകയാണ്. യു ഡി എഫ് സർക്കാറിന്റെ കാലത്ത് നിയമന നിരോധനം ആയിരിന്നു. 11658 തസ്തികകൾ ഉമ്മൻചാണ്ടി സർക്കാർ നിർത്തലാക്കി. അതല്ല ഇടതുപക്ഷത്തിന്റെ നയം. ഏറ്റവും ഒടുവിൽ ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യണമെന്ന നിർദ്ദേശവും, ചെയ്യാത്ത ഉദ്യോഗസ്ഥന്മാരുടെ പേരിൽ നടപടി എടുക്കുമെന്നുമുള്ള ഉത്തരവ് ഇറക്കി.

അഭ്യസ്ഥ വിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കാൻ സർക്കാർ ജോലിയിലൂടെ മാത്രം കഴിയില്ലെന്ന ഹൈക്കോടതി നിരീക്ഷണം സമൂഹത്തിന്റെ ആകെ ശ്രദ്ധയിൽ വരേണ്ട ഒന്നാണ്. ഒരു റാങ്ക് ലിസ്റ്റിൽ ഒരു ഒഴിവ് ഉണ്ടായാൽ പത്തു പേരുടെ ലിസ്റ്റാണ് പി.എസ്.സി പ്രസിദ്ധീകരിക്കുന്നത്. ഒരാൾക്ക് ജോലി നൽകിയാൽ ഒൻപതു പേർക്ക് ജോലി ലഭിക്കില്ല. അവർ മാത്രമല്ല പരീക്ഷ എഴുതാനായി കാത്തിരിക്കുന്ന അനേകലക്ഷങ്ങൾ വേറെയുമുണ്ട്. കോടതി പറയുന്നത്പോലെ റാങ്ക്ലിസ്റ്റിന്റെ കാലാവധി നീട്ടൽ പ്രശ്നപരിഹാരമല്ല. തൊഴിലിനു വേണ്ടിയുള്ള അവകാശം റാങ്ക് ജേതാക്കൾക്കും പി.എസ്.സി പരീക്ഷ എഴുതാൻ കാത്തിരിക്കുന്ന ഉദ്യോഗാർഥികൾക്കുമുണ്ട്. സർക്കാർജോലി മാത്രമല്ല ഇതര മേഖലകളിൽ കൂടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന രണ്ടാം എൽ.ഡി.എഫ് സർക്കാരിന്റെ നടപടി തൊഴിലില്ലായ്മ പരിഹരിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ്.

Read Also  :  യോനി ഭാ​ഗത്തെ ദുർ​ഗന്ധം അകറ്റാൻ ഇതാ ചില വഴികൾ

കോവിഡ് കാലത്ത് ഉപജീവനമാർഗം സംരക്ഷിക്കുകയും കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന കാഴ്ചപ്പാടാണ് അടച്ചിടൽ ഞായറാഴ്ച മാത്രമാക്കാൻ അവലോകന യോഗം തീരുമാനിച്ചതിനടിസ്ഥാനം. അത് ഉചിതമായി. ഇതിനിടയിൽ സി.ബി.എസ്.ഇ പരീക്ഷയിൽ 99.99 ശതമാനത്തോടെ മികച്ച വിജയം നേടി രാജ്യത്ത് കേരളം ഒന്നാമതായി എത്തിയത് അഭിമാനകരവും സന്തോഷകരവുമാണ്. കേരളം രാജ്യത്തിന് മാതൃക തന്നെ. “ഭാരതമെന്ന പേര്‍ കേട്ടാലഭിമാന പൂരിതമാകണമെന്നന്തരംഗം, കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ “.

എം വി ജയരാജൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button