
ശ്രീനഗർ : സൈനിക ഹെലികോപ്റ്റർ തകർന്ന് കാണാതായ പൈലറ്റുമാരെ കണ്ടെത്തി. സുരക്ഷിതരായി കണ്ടെത്തിയ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ഉച്ചയോടെയാണ് ഇരുവരെയും കണ്ടെത്തിയത്.
കഴിഞ്ഞ ദിവസമാണ് ജമ്മു കശ്മീർ കത്വയിലെ രഞ്ജിത്ത് സാഗര്‍ അണക്കെട്ടിലേക്ക് ഹെലികോപ്റ്റർ തകർന്ന് വീണത്. രണ്ട് പൈലറ്റുമാരാണ് ഹെലികോപ്റ്ററിൽ ഉണ്ടായത്. അണക്കെട്ടിലേക്ക് വീണ ഇരുവർക്കുമായി പുലർച്ചെ മുതലാണ് നാവിക സേന തെരച്ചിൽ ആരംഭിച്ചത്. ഇരുവരും സുരക്ഷിതരാണെന്ന് നേരത്തെ തന്നെ നാവിക സേന വ്യക്തമാക്കിയിരുന്നു.
Read Also : മാതള നാരങ്ങ ഈ അസുഖങ്ങള്‍ ഉള്ളവര്‍ കഴിക്കരുത്
ഇവിടെ നിന്നും ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളും നാവിക സേന കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പൈലറ്റുമാരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
Post Your Comments