KeralaLatest NewsNews

മണിയൻപിള്ള രാജുവിൻ്റെ വീട്ടിൽ കിറ്റുമായി എത്തിയ സംഭവം: നേരത്തെ കിറ്റ് കൊടുത്താല്‍ എന്താണ് പ്രശ്‌നമെന്ന് ഭക്ഷ്യമന്ത്രി

മുന്‍ഗണന ഇതരവിഭാഗത്തിലെ വെള്ള നിറത്തിലുള്ള റേഷന്‍കാര്‍ഡിലെ അംഗമായ മണിയന്‍പിള്ള രാജുവിന്‍റെ വീട്ടിൽ ആഗസ്റ്റ് 3ന് എത്തിയാണ് ഭക്ഷ്യമന്ത്രി കിറ്റ് വിതരണം ചെയ്തത്

കൊച്ചി : നടന്‍ മണിയന്‍പിള്ള രാജുവിന്‍റെ വീട്ടില്‍ ഭക്ഷ്യമന്ത്രി തന്നെ നേരിട്ടെത്തി ഓണക്കിറ്റ് നല്‍കിയ നടപടി വിവാദമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നടപടിയോട് പ്രതികരിച്ച് രംഗത്തെത്തിരിക്കുകയാണ് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. അനര്‍ഹമായത് ഒന്നും കൊടുത്തിട്ടില്ല എന്നും വിവാദങ്ങള്‍ അനാവശ്യമാണെന്നും മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

‘അനാവശ്യ വിവാദങ്ങളാണ് ഇതൊക്കെ. എന്തൊക്കെയോ അനാവശ്യങ്ങള്‍ പറയണം എന്നതുകൊണ്ട് വെറുതെ പറയുന്നതാണ്. കൊടുക്കാന്‍ അര്‍ഹതയുള്ള സ്ഥലത്തല്ലേ കൊടുത്തത്. അനര്‍ഹമായത് ഒന്നും കൊടുത്തിട്ടില്ല. ഒരാള്‍ക്ക് ഒരു ദിവസം നേരത്തെ കിറ്റ് കൊടുക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്‌നം ഉണ്ടോ. അളവില്‍ ഒന്നും ഒരു മാറ്റവുമില്ലല്ലോ. പൊതു വിതരണം രംഗത്തെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞ വ്യക്തിയാണ് മണിയന്‍പിള്ള രാജു. സ്വാഭാവികമായിട്ടും കിറ്റ് വിതരണം നടത്തുമ്പോള്‍ ആ വീട്ടില്‍ പോവുകയെന്ന ഉദ്ദേശം മാത്രമെ ഉണ്ടായിരുന്നുള്ളൂ. അതൊരു വിവാദ വിഷയമാക്കേണ്ട കാര്യമില്ല. അനര്‍ഹമായ കാര്യം ചെയ്തിട്ടില്ല’- ഭക്ഷ്യമന്ത്രി പറഞ്ഞു.

Read Also  :  ആദ്യരാത്രിയില്‍ ഭര്‍ത്താവിനെ കബളിപ്പിച്ച്‌ നവവധു ഒളിച്ചോടി : വിവാഹതട്ടിപ്പെന്ന് പ്രാഥമിക നിഗമനം

മുന്‍ഗണന ഇതരവിഭാഗത്തിലെ വെള്ള നിറത്തിലുള്ള റേഷന്‍കാര്‍ഡിലെ അംഗമായ മണിയന്‍പിള്ള രാജുവിന്‍റെ വീട്ടിൽ ആഗസ്റ്റ് 3ന് എത്തിയാണ് ഭക്ഷ്യമന്ത്രി കിറ്റ് വിതരണം ചെയ്തത്. ഇത് ഭക്ഷ്യവകുപ്പിന്റെ തന്നെ ഉത്തരവ് ലംഘിക്കുന്നതാണെന്ന് റേഷന്‍ ഡീലര്‍മാര്‍ ആരോപിച്ചിരുന്നു. ജൂണ്‍ 31 ന് ആരംഭിച്ച ഓണകിറ്റ് വിതരണത്തില്‍ ഓഗസ്റ്റ് മൂന്ന് വരെ അന്ത്യോദയ അന്നയോജന മഞ്ഞക്കാര്‍ഡുകാര്‍ക്കാണ് കിറ്റ് വിതരണം ചെയ്യേണ്ടത്. ഈ ക്രമീകരണം മറികടന്നാണ് മണിയന്‍ പിള്ള രാജുവിന് കിറ്റ് നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button