തിരുവനന്തപുരം : സംസ്ഥാനത്തെ കൂടുതൽ ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ആരോഗ്യ മന്ത്രി ഇന്ന് നിയമസഭയില്‍ നടത്തും. നിലവിലെ ലോക്ക്ഡൗൺ മാനദണ്ഡങ്ങളിൽ മാറ്റംവരുത്താനാണ് തീരുമാനം. ശനിയാഴ്ച ലോക്ഡൗൺ ഒഴിവാക്കി. എന്നാൽ ഞായറാഴ്ച ലോക്ഡൗൺ തുടരും.ഞായർ ഒഴികെയുള്ള ആറു ദിവസവും കടകൾ തുറക്കാൻ അനുവദിക്കും. സ്വാതന്ത്ര്യദിനത്തിലും മൂന്നാം ഓണ ദിനത്തിലും (അവിട്ടം) ലോക്ക്ഡൗൺ ഉണ്ടാകില്ല.
Read Also : മദ്ധ്യപ്രദേശിൽ കനത്ത മഴയും പ്രളയവും : ആയിരത്തോളം ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി
ടി പി ആർ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണം ഒഴിവാക്കും. പകരം ഒരാഴ്ചയിലെ രോഗികളുടെ കണക്കുനോക്കി മേഖല നിശ്ചയിച്ചു നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. നൂറിൽ എത്ര പേർ രോഗികൾ എന്ന് കണക്കാക്കിയാകും മേഖല നിശ്ചയിക്കുക. കൂടുതൽ രോഗികൾ ഉള്ള സ്ഥലത്ത് കടുത്ത നിയന്ത്രണവും കുറവുള്ള സ്ഥലങ്ങളിൽ ഇളവും ഏർപ്പെടുത്തും.
ടി പി ആർ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. പ്രതിപക്ഷവും വ്യാപാര സംഘടനകളും വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലോക്ക്ഡൗൺ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
Post Your Comments