
ന്യൂഡൽഹി : ഝാൻസി റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റാനൊരുങ്ങി യോഗി സർക്കാർ. ഇത് സംബന്ധിച്ച ശുപാർശ കേന്ദ്രസർക്കാരിന് അയച്ചതായി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഝാൻസി റെയിൽവേ സ്റ്റേഷന്റെ പേര് വീരാംഗന ലക്ഷ്മിഭായ് റെയിൽവേ സ്റ്റേഷൻ എന്ന് പുനർനാമകരണം ചെയ്യാനാണ് തീരുമാനം.
റെയിൽവേ മന്ത്രാലയം, തപാൽ വകുപ്പ്, സർവേ ഓഫ് ഇന്ത്യ എന്നീ വിഭാഗങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചില്ലെങ്കിൽ ഏതെങ്കിലും സ്ഥലത്തിന്റെയോ സ്റ്റേഷന്റെയോ പേര് മാറ്റാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകും . നിർദ്ദിഷ്ട പേരിന് സമാനമായ പേരിലുള്ള പട്ടണമോ ഗ്രാമമോ തങ്ങളുടെ രേഖകളിൽ ഇല്ലെന്ന് റെയിൽവേ മന്ത്രാലയം, തപാൽ വകുപ്പ്, സർവേ ഓഫ് ഇന്ത്യ എന്നീ വകുപ്പുകൾ സ്ഥിരീകരിക്കണം.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് യുപി സർക്കാരിന്റെ ശുപാർശ ലഭിച്ചതിനു പിന്നാലെ വിവിധ വകുപ്പുകളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും തേടിയിട്ടുണ്ട്. ഇവ പരിശോധിച്ച ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുക.
Post Your Comments