Latest NewsNewsWomenLife StyleFood & CookeryHealth & Fitness

യോനി ഭാ​ഗത്തെ ദുർ​ഗന്ധം അകറ്റാൻ ഇതാ ചില വഴികൾ

ആരോഗ്യത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്ന ഒന്നാണ് നെല്ലിക്ക

സ്വകാര്യഭാഗം എപ്പോഴും വൃത്തിയാക്കി വയ്ക്കേണ്ട ഒന്നാണ്. ചിലർ എത്ര വൃത്തിയാക്കിയാലും വീണ്ടും ദുർ​ഗന്ധം വന്ന് കൊണ്ടേയിരിക്കും. ഇത് പല രീതിയിൽ ആ​രോ​ഗ്യത്തെ ബാധിക്കും. സ്ത്രീയായാലും പുരുഷനായാലും സ്വകാര്യ ഭാ​ഗം എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ശ്രമിക്കണം. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള അണുബാധകളും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. എന്നാൽ,  പ്രകൃതിദത്തമാര്‍ഗ്ഗങ്ങളിലൂടെ നിങ്ങളുടെ സ്വകാര്യ ഭാഗത്തെ ​ദുർ​ഗന്ധം മാറ്റാൻ ചില പൊടിക്കെെകൾ ഇതാ.

സ്വകാര്യ ഭാഗത്തെ ​ദുർ​ഗന്ധം മാറ്റാൻ ഏറ്റവും നല്ലതാണ് ടീ ട്രീ ഓയിൽ. ദിവസവും ഉറങ്ങുന്നതിന് മുമ്പ് രാത്രി മൂന്ന് തുള്ളി ടീ ട്രീ ഓയിൽ വെള്ളത്തിൽ ഒഴിച്ച ശേഷം ഉപയോ​ഗിക്കുന്നത് യോനിയിലെ അണുക്കൾ ഇല്ലാതാക്കാൻ സഹായിക്കും.

കുളിക്കുന്നതിന് അരമണിക്കൂറിന് മുമ്പേ ബേക്കിം​ഗ് സോഡാ ചൂടുവെള്ളിൽ ഇട്ട് വയ്ക്കുക. അരമണിക്കൂർ കഴിഞ്ഞ് കുളിക്കാൻ ശ്രമിക്കുക. ശരീരത്തിലെയും യോ​നിയിലെയും അണുക്കൾ ഇല്ലാതാക്കാൻ ഇത് സഹായിക്കും.

Read Also  :  മാതള നാരങ്ങ ഈ അസുഖങ്ങള്‍ ഉള്ളവര്‍ കഴിക്കരുത്

ദിവസവും പെെനാപ്പിൾ കഴിക്കുന്നത് സ്വകാര്യഭാ​ഗത്തെ ദുർ​ഗന്ധം മാറാൻ ​ഗുണകരമാണ്.

വെറ്റില ധാരാളം നമ്മുടെ നാട്ടില്‍ ലഭിക്കുന്ന ഒന്നാണ്. ചെറിയ കഷ്ണങ്ങളാക്കി വെറ്റില വെള്ളത്തിലിട്ട് തിളപ്പിക്കാം. ഇത് തണുത്ത് കഴിഞ്ഞാല്‍ പിന്നെ ഈ വെള്ളം കൊണ്ട് സ്വകാര്യഭാഗങ്ങളെല്ലാം കഴുകി വൃത്തിയാക്കണം. ഇത് പെട്ടെന്ന് തന്നെ ദുര്‍ഗന്ധത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

Read Also  : കുതിരാനില്‍ മാത്രമല്ല, കശ്മീരിലും തുരങ്കം തുറന്നത് ഉദ്ഘാടനമില്ലാതെ: ഗഡ്കരിക്ക് കളയാന്‍ ടൈമില്ലെന്ന് സന്ദീപ് വാര്യര്‍

ആരോഗ്യത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്ന ഒന്നാണ് നെല്ലിക്ക. എന്നാല്‍ യോനീ ദുര്‍ഗന്ധമകറ്റാന്‍ എറ്റവും മികച്ച ഒന്നാണ് നെല്ലിക്ക എന്ന കാര്യത്തില്‍ സംശയം വേണ്ട. ദിവസവും നെല്ലിക്കയോ നെല്ലിക്കാജ്യൂസ് കുടിയ്ക്കുന്നത് യോനീ ദുര്‍ഗന്ധം അകറ്റാൻ ഏറ്റവും നല്ലതാണ്.

shortlink

Post Your Comments


Back to top button