KeralaLatest NewsNews

അര്‍ഹരായ എല്ലാവര്‍ക്കും ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് ലഭിക്കും: ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകുമെന്ന് മുഖ്യമന്ത്രി

അതേസമയം സാമൂഹ്യ ഉത്തരവാദിത്ത ബോധം പ്രകടിപ്പിക്കാന്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്ക് കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് അനുപാതത്തില്‍ ഹൈകോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകാനൊരുങ്ങി പിണറായി സർക്കാർ. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ച്‌ അനാവശ്യ വിവാദത്തിന് ചിലര്‍ ശ്രമിക്കുകയാണെന്നും പാലോളി കമ്മിറ്റി റിപ്പോര്‍ട്ടിലെ ശിപാര്‍ശകളാണ് മാറി വരുന്ന സര്‍ക്കാറുകള്‍ നടപ്പാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

‘അര്‍ഹരായ എല്ലാവര്‍ക്കും ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് ലഭിക്കും. ആനുകൂല്യങ്ങള്‍ ലഭിക്കാതായി എന്നുള്ള പരാതികള്‍ എങ്ങനെ വന്നുവെന്ന് അറിയില്ല. സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ഒരു തലത്തിലുള്ള മറച്ചുവെക്കലും സര്‍ക്കാറിന്‍റെ ഭാഗത്തില്ല. വിവാദങ്ങള്‍ക്ക് പിന്നില്‍ മറ്റു ചില താല്‍പര്യങ്ങളാണ്’- മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

Read Also: വീട്ടിലിരുന്നാലും വിവരം വയ്ക്കും: പ്രാക്ടിക്കല്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് & വ്യക്തിത്വ വികസന പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

അതേസമയം സാമൂഹ്യ ഉത്തരവാദിത്ത ബോധം പ്രകടിപ്പിക്കാന്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്ക് കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രളയം ഉള്‍പ്പെടെയുള്ള ദുരന്ത വേളകളില്‍ നാടിന് ആവശ്യമായ സമയത്ത് ഓടിയെത്താന്‍ കേഡറ്റുകള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും കോവിഡിന്റെ പശ്ചാത്തലത്തില്‍ പോതുജന സേവന രംഗത്ത് സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ നല്‍കിയ സംഭാവന മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button