ലക്‌നൗ: വര്‍ഷങ്ങളായുള്ള വിശ്വാസികളുടെ കാത്തിരിപ്പിന് വിരാമമാകുന്നു. അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം അതിവേഗമാണ് പുരോഗമിക്കുന്നത്. 2025ഓടെ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി തുടരുകയാണ്.
Also Read: വീണ്ടും ഇരുപതിനായിരത്തിന് മുകളിൽ രോഗികൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
2023 ഡിസംബറോടെ വിശ്വാസികള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ട്. ക്ഷേത്രത്തിന്റെ അടിസ്ഥാന ഘടന തയ്യാറായി കഴിഞ്ഞാല്‍ വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിച്ചേക്കും. ആഴത്തിലുള്ള ഗവേഷണങ്ങള്‍ക്കൊടുവില്‍ ആധുനികവും പുരാതനവുമായ സാങ്കേതിക വിദ്യകള്‍ സംയോജിപ്പിച്ചാണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്. രണ്ടര ഏക്കറിലാണ് ക്ഷേത്രം പണി കഴിപ്പിക്കുകയെന്ന് ശ്രീം റാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് അറിയിച്ചിരുന്നു.
ഈ വര്‍ഷം ഒക്ടോബര്‍ മാസം അവസാനത്തോടെ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം. തുടര്‍ന്ന് ക്ഷേത്ര നിര്‍മ്മാണത്തിന്റെ രണ്ടാം ഘട്ടം ഈ വര്‍ഷം ഡിസംബറില്‍ തന്നെ ആരംഭിക്കും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 5ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. ഏകദേശം 1000 കോടി രൂപയാണ് ക്ഷേത്ര നിര്‍മ്മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്.
Post Your Comments