കൊച്ചി: 72 മണിക്കൂർ മുമ്പത്തെ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്. രണ്ടാഴ്ച്ച മുമ്പെങ്കിലും രണ്ടാം ഡോസ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ്. കോവിഡ് വന്ന് പോയതാണെങ്കിൽ അത് ഒരു മാസം മുമ്പാണെന്ന് തെളിയിക്കുന്ന രേഖ. എന്നിവ ഉള്ളവർക്ക് മാത്രമേ കടകളിൽ പ്രവേശിക്കാൻ അനുവാദമുള്ളൂ എന്ന സർക്കാരിന്റെ പുതിയ കോവിഡ് നിയന്ത്രണ നിർദ്ദേശങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. എന്ത് കൊണ്ട് ഈ നിബന്ധനകൾ എല്ലായിടത്തും നടപ്പിലാക്കി കൂട? എന്ന് ചോദിക്കുകയാണ് ചലച്ചിത്ര സംവിധായകനായ അഖിൽ മാരാർ.
കല്യാണം ,മരണം തുടങ്ങി എല്ലായിടത്തും വാക്സിൻ എടുത്തവർ മാത്രം പങ്കെടുക്കട്ടെ എന്നും വാക്സിനേഷൻ കൂട്ടാനുള്ള സൈക്കോളജിക്കൽ മൂവാണ് ഇതെന്നും അഖിൽ പറയുന്നു. വാക്സിൻ എടുത്തവരും അല്ലാത്തവരും നിയന്ത്രണം പാലിക്കേണ്ട കാര്യമുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു. വാക്സിൻ എടുത്തത് ജീവിക്കാം എന്ന പ്രതീക്ഷയിൽ ആണെന്നും അദ്ദേഹം തന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.
അഖിൽ മാരാരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.
തോക്ക് ഉപയോഗിക്കാം പക്ഷെ വെടി വെയ്ക്കാൻ പറ്റില്ല. പിന്നെ തൂക്കി ഇട്ടോണ്ട് നടക്കാൻ ആണോ തോക്ക്. ഇതാണ് പുതിയ നിബന്ധനകൾ കണ്ടപ്പോൾ തോന്നിയത്.കടകളിൽ കയറാൻ ഉള്ള നിബന്ധനകൾ സംഗതി എനിക്കിഷ്ടപ്പെട്ടു. വാക്സിനേഷൻ കൂട്ടാനുള്ള സൈക്കോളജിക്കൽ മൂവ്. എന്ത് കൊണ്ട് ഈ നിബന്ധനകൾ എല്ലായിടത്തും നടപ്പിലാക്കി കൂട. കല്യാണം ,മരണം തുടങ്ങി എല്ലായിടത്തും വാക്സിൻ എടുത്തവർ പങ്കെടുക്കട്ടെ.
സിനിമ തീയേറ്ററുകൾ ഷോപ്പിംഗ് മാളുകൾ ടൂറിസ്റ് കേന്ദ്രങ്ങൾ എല്ലാം തുറക്കട്ടെ.
ഈ നിബന്ധനകൾ മാത്രം മതി. വാക്സിൻ എടുത്തവരും അല്ലാത്തവരും നിയന്ത്രണം പാലിക്കേണ്ട കാര്യമുണ്ടോ. വാക്സിൻ എടുത്തത് ജീവിക്കാം എന്ന പ്രതീക്ഷയിൽ ആണ് ..
സർക്കാർ പക്ഷെ വാക്സിൻ കൊടുത്തത് വാക്സിൻ കമ്പനികളെ കനപ്പിക്കാൻ ആണെന്നാണ് ഒന്നര കോടി പേർക്ക് വാക്സിൻ കൊടുത്തിട്ടും ഇമ്മാതിരി വിവരക്കേട് കാണിക്കുന്നത്.
Post Your Comments