മലപ്പുറം: വന്‍ കഞ്ചാവ് വേട്ടയിൽ മലപ്പുറം. കോട്ടയ്ക്കല്‍ പുത്തൂര്‍ ഭാഗത്ത് സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് 120 കിലോയോളം കഞ്ചാവ് പിടികൂടിയത്. അടഞ്ഞ് കിടന്ന കടമുറിക്കുള്ളിലും, സമീപത്തെ പൂട്ടി ഇട്ടിരുന്ന വീട്ടിലുമായിട്ടായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഞ്ചാവിന് അര കോടിയിലധികം രൂപ വില വരും.
കണ്ടെടുത്ത കഞ്ചാവ് തുടര്‍ നടപടികള്‍ക്കായി പരപ്പനങ്ങാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സാബു ആര്‍ ചന്ദ്രയ്ക്കും പ്രിവെന്റീവ് ഓഫീസര്‍ പ്രജോഷിനും സംഘത്തിനും കൈമാറി. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തലവന്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറര്‍ ടി അനികുമാറിന്റെ നേത്രത്ത്വത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ക്രിഷ്ണകുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ മുകേഷ് കുമാര്‍, മദുസൂധനന്‍ നായര്‍, പ്രിവന്‍റ്റീവ് ഓഫീസര്‍ മുസ്തഫ ചോലയില്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദ് അലി, പി സുബിന്‍, എസ് ഷംനാദ്, ആര്‍ രജേഷ്, അഖില്‍, ബസന്ത് കുമാര്‍, എക്‌സൈസ് ഡ്രൈവറായ കെ രാജീവ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.
Post Your Comments