
മലപ്പുറം: മലപ്പുറം ജില്ലയില്‍ വന്‍ കഞ്ചാവ് വേട്ട. അടഞ്ഞ് കിടന്ന കടമുറിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന 120 കിലോ കഞ്ചാവ് പിടികൂടി. കോട്ടയ്ക്കല്‍ പുത്തൂര്‍ ഭാഗത്താണ് സംഭവം.
സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
പിടികൂടിയ കഞ്ചാവിന് ഏകദേശം 50 ലക്ഷം രൂപയിലധികം വില വരും. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് അറിയിച്ചു.
Post Your Comments