Latest NewsNewsIndia

റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തി ഭൂചലനം

പോര്‍ട്ട്‌ബ്ലെയര്‍ : ആന്‍ഡമാന്‍- നിക്കോബാര്‍ ദ്വീപില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തി ഭൂചലനമുണ്ടായി. രണ്ട് ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്. ഭൂകമ്പം ചില ഭാഗങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു, ആളുകള്‍ സുരക്ഷയ്ക്കായി പുറത്തേക്ക് ഓടിയെന്നും റിപ്പോർട്ടുകൾ പറയുന്നു.

Read Also : ഹാന്‍ഡ് സാനിറ്റൈസറുകളുടെ അനിയന്ത്രിതമായ ഉപയോഗം : മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്​ധര്‍ 

ചൊവ്വാഴ്ച പുലര്‍ച്ചെ 6.27ന് പോര്‍ട്ട്‌ബ്ലെയറിലാണ് ആദ്യഭൂചലനമുണ്ടായത്. തുടര്‍ന്ന് 7.21നായിരുന്നു അടുത്ത ഭൂചലനം. 4.6 തീവ്രതയുള്ളതായിരുന്നു രണ്ടാമത്തെ ഭൂചലനം. നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി റിപ്പോർട്ട് അനുസരിച്ച് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button