Latest NewsIndiaNews

ഭീകരാക്രമണം : ബിഎസ്എഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

അഗര്‍ത്തല: ത്രിപുരയില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ട് ബിഎസ്എഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു. ദലായി ജില്ലയിലെ അതിര്‍ത്തിയോട് ചേര്‍ന്ന് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ ഭുരു സിങ്, കോണ്‍സ്റ്റബിള്‍ രാജ്കുമാര്‍ എന്നിവരാണ് വീരമൃത്യു വരിച്ചത്.

Read Also : പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന: കോവിഡ് കാലത്ത് പാവപ്പെട്ടവരുടെ ആശങ്ക കുറക്കാന്‍ സഹായിച്ചുവെന്ന് മോദി

ചൊവ്വാഴ്ച രാവിലെയാണ് അക്രമണമുണ്ടായത്. പട്രോളിങ് ഡ്യൂട്ടിയിലുള്ള ജവാന്‍മാരെ ഭീകരര്‍ ഒളിഞ്ഞിരുന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നില്‍ നിരോധിത സംഘടനയായ നാഷണല്‍ ലിബറേഷന്‍ ഫണ്ട് ഓഫ് ത്രിപുരയാണെന്ന് (എന്‍എല്‍എഫ്ടി) സംശയിക്കുന്നതായി പോലീസ് പറഞ്ഞു

ആക്രമണത്തിന് ശേഷം ജവാന്‍മാരുടെ ആയുധങ്ങള്‍ കൈക്കലാക്കിയാണ് ഭീകരര്‍ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടത്. ഇവര്‍ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി കടന്നതായി സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button