ടോക്യോ: ഒളിമ്പിക്സിൽ മുൻവർഷങ്ങളെക്കാൾ വലിയ ആവേശത്തിലാണ് ഇന്ത്യ. രാജ്യത്തിന്റെ മേഡൽ പ്രതീക്ഷകളിൽ ഒന്നായ ഹോക്കിയിൽ 41 വർഷത്തിന് ശേഷം ഹോക്കി പുരുഷ വിഭാഗം സെമി ഫൈനല്‍ പോരാട്ടം ഇന്ന് നടക്കുന്നു. ബെല്‍ജിയവുമായിട്ടാണ് ഇന്ത്യയുടെ സെമി ഫൈനൽ മത്സരം. ബ്രിട്ടനെ ക്വാര്‍ട്ടറില്‍ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ഇന്ത്യ സെമിയില്‍ പോരാട്ടത്തിനിറങ്ങുന്നത്.
ഹോക്കി ചരിത്രത്തില്‍ 41 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ഒളിംപിക്‌സ് സെമിഫൈനല്‍ കാണുന്നതെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.
Also Read:അമേരിക്കൻ നാവിക സേനയ്‌ക്ക് പിന്നാലെ തെക്കൻ ചൈനാ കടലിലേക്ക് നാവിക സേനയെ വിന്യസിച്ച് ജർമ്മനിയും
ഇതിനോടകം തന്നെ എട്ടു സ്വര്‍ണ്ണമടക്കം 11 ഒളിംപിക്‌സ് മെഡല്‍ നേടിയ ഇന്ത്യയുടെ സമീപകാലത്തെ ഏറ്റവും മികച്ച പോരാട്ടമാണ് ഈ വർഷത്തേത്. 1980ലെ മോസ്‌കോ ഒളിംപിക്‌സിലാണ് ഇന്ത്യ അവസാനമായി സ്വര്‍ണ്ണം നേടിയത്. അതിന് ശേഷം ഇന്നേവരെ ഒരു മെഡലും ഇന്ത്യന്‍ ഹോക്കി ടീമിന് നേടാനായിട്ടില്ല. അതിനാല്‍ ഏറെ പ്രതീക്ഷയിലാണ് ഇന്ത്യൻ ടീം.
അതേസമയം, ഒളിമ്പിക്സിൽ ചരിത്രം സൃഷ്‌ടിച്ച സ്ത്രീകളുടെ നിരയിലേക്ക് നടന്നു കയറിയിരിക്കുകയാണ് ഇന്ത്യൻ വനിതകൾ. മേരികോമും, പി വി സിന്ധുവുമെല്ലാം ഇന്ത്യയുടെ ശക്തരായ പ്രതിഭകളായി വാഴ്ത്തപ്പെട്ടിരിക്കുന്നു. സ്ത്രീകളുടെ വിജയവഴിയിലാണ് നമ്മുടെ രാജ്യം ഏറ്റവുമധികം ശോഭിച്ചു നിൽക്കുന്നത്.
Post Your Comments