
ടോക്കിയോ: ഒളിമ്പിക്സ് വനിതാ ഹോക്കി സെമി ഫൈനലിൽ ഇന്ത്യ അർജന്റീനയെ നേരിടും. ലോക റാങ്കിങിൽ അഞ്ചാം സ്ഥാനത്തുള്ള അർജന്റീന മൂന്നാം സ്ഥാനത്തുള്ള ജർമനിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കീഴടക്കിയാണ് അവസാന നാലിലെത്തിയത്. ഓഗസ്റ്റ് നാലിനാണ് സെമി ഫൈനൽ മത്സരങ്ങൾ ആരംഭിക്കുക.
ഒളിമ്പിക്സിൽ ഇതുവരെ സ്വർണ മെഡൽ നേടാൻ കഴിഞ്ഞിട്ടില്ലെങ്കിലും രണ്ട് വെള്ളി മെഡലുകൾ സ്വന്തമാക്കാൻ അർജന്റീനയ്ക്ക് സാധിച്ചിട്ടുണ്ട്. 2000 സിഡ്നി ഒളിമ്പിക്സിലും 2012 ലണ്ടൻ ഒളിമ്പിക്സിലുമാണ് അർജന്റീനയുടെ വെള്ളി മെഡൽ നേട്ടം. 2012 ഒളിമ്പിക്സിന് ശേഷം ഇത് ആദ്യമായാണ് ലാറ്റിനമേരിക്കൻ സംഘം ഒളിമ്പിക്സ് സെമിയിലെത്തുന്നത്.
Read Also:- ഐപിഎൽ 2021: പന്തിന്റെ ക്യാപ്റ്റൻസി തെറിക്കാൻ സാധ്യത
ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ സെമിയിലെത്തുന്നത്. ക്വാർട്ടറിൽ കരുത്തരായ ഓസ്ട്രേലിയയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്താണ് ഇന്ത്യ ചരിത്രം കുറിച്ചത്. ഗുർജിത് കൗറാണ് ഇന്ത്യയുടെ വിജയ ഗോൾ നേടിയത്. ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ ചരിത്രത്തിൽ ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടമാണിത്. 1980 മോസ്കോ ഒളിമ്പിക്സിൽ ഇന്ത്യ നാലാം സ്ഥാനത്തെത്തിയിരുന്നു.
Post Your Comments