Latest NewsNewsIndia

പാക് അധീന കശ്മീരില്‍ ഭീകര സംഘടനകളുടെ രഹസ്യ യോഗം: മുന്നറിയിപ്പുമായി ഇന്റലിജന്‍സ്

ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍ ഭീകര സംഘടനകള്‍ രഹസ്യ യോഗം ചേര്‍ന്നതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്റലിജന്‍സിന് ലഭിച്ചു. ഓഗസ്റ്റ് 15ന് മുന്നോടിയായി ഇന്ത്യയില്‍ ആക്രമണം നടത്താനാണ് ഭീകരര്‍ പദ്ധതിയിടുന്നതെന്ന് ഇന്റലിജന്‍സ് അറിയിച്ചു.

Also Read: പോലീസ് പറഞ്ഞ കള്ളം മുഖ്യമന്ത്രി ആവര്‍ത്തിക്കുകയാണ്, നിരപരാധിയായ എന്റെ വാക്ക് അംഗീകരിക്കുന്നില്ല: മത്സ്യത്തൊഴിലാളി മേരി

ലഷ്‌കര്‍ ഇ ത്വയ്ബ, ജെയ്‌ഷെ മുഹമ്മദ്, അല്‍-ബദര്‍ എന്നിവരാണ് ആക്രമണത്തിന് തയ്യാറെടുക്കുന്നത്. ആക്രമണത്തിന്റെ ഭാഗമായി ഇവര്‍ ജമ്മു കശ്മീരിലേയ്ക്ക് നുഴഞ്ഞുകയറാനുള്ള പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചതായും ഇന്റലിജന്‍സ് കണ്ടെത്തിയിട്ടുണ്ട്. നുഴഞ്ഞുകയറ്റത്തിനായി ഭീകരര്‍ 8 പുതിയ റൂട്ടുകള്‍ തെരഞ്ഞെടുത്തതായാണ് സൂചന.

ഓഗസ്റ്റ് 5ന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ രണ്ടാം വാര്‍ഷികമായതിനാല്‍ കശ്മീരില്‍ സൈന്യം അതീവ ജാഗ്രതയിലാണ്. സമീപകാലത്ത് കശ്മീരില്‍ തുടര്‍ച്ചയായി ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ജൂണ്‍ 27ന് ജമ്മു എയര്‍ഫോഴ്‌സ് സ്‌റ്റേഷനിലുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് ജമ്മു കശ്മീരില്‍ ഡ്രോണുകള്‍ സജീവമായത്. ഈ സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button