![](/wp-content/uploads/2021/08/hnet.com-image-2021-08-03t155424.173.jpg)
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് ബാഡ്മിന്റണിൽ വെങ്കല മെഡൽ നേട്ടത്തിൽ തന്റെ മുൻ പരിശീലകൻ പി ഗോപിചന്ദ് അഭിനന്ദിച്ച് സന്ദേശമയിച്ചിരുന്നുവെന്ന് ഇന്ത്യൻ ബാഡ്മിന്റൺ സൂപ്പർ താരം പി വി സിന്ധു. എന്നാൽ സഹതാരമായ സൈന നെഗ്‌വാൾ തന്നെ ഇതുവരെ വിളിക്കുകയോ അഭിനന്ദിക്കുകയോ ചെയ്തിട്ടില്ലെന്നും സിന്ധു പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
‘ഗോപി സാർ അഭിനന്ദിച്ച് സന്ദേശമയച്ചിരുന്നു. അഭിനന്ദനങ്ങൾ എന്നു മാത്രമായിരുന്നു ഗോപി സാറുടെ സന്ദേശം. സമൂഹമാധ്യമങ്ങളിൽ ആരൊക്കെ ആശംസ അറിയിച്ചിരുന്നുവെന്ന് ഞാൻ നോക്കി വരുന്നതൊള്ളൂ. സന്ദേശമയച്ചവർക്കെല്ലാം മറുപടി നല്കിക്കൊണ്ടിരിക്കുകയാണ്’ സിന്ധു പറഞ്ഞു.
ഗോപിചന്ദിന് കീഴിൽ പരിശീലനം നടത്തിയിരുന്ന സിന്ധു പരിശീലനത്തിന്റെ ഭാഗമായി മൂന്ന് മാസത്തോളം ലണ്ടനിലേക്ക് പോയിരുന്നു. തുടർന്ന് ഗോപിചന്ദുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തിരിച്ചെത്തിയശേഷം ഗോപിചന്ദിന് പകരം പാർക്ക് തായ് സാംഗിന് കീഴിൽ ഗച്ചിബൗളി സ്റ്റേഡിയത്തിലാണ് സിന്ധു പരിശീലനം നടത്തിയത്.
ഒളിമ്പിക്സിനായുള്ള ഒരുക്കങ്ങൾ നല്ലരീതിയിൽ മുന്നോട്ട് പോകുന്നുണ്ടെന്നും ഗോപിചന്ദിനെ മിസ് ചെയ്യുന്നില്ലെന്നും സിന്ധു ടോക്യോയിലേക്ക് പറക്കുന്നതിന് മുമ്പ് പറഞ്ഞിരുന്നു. എന്നാൽ സിന്ധുമായുള്ള ഭിന്നതയെക്കുറിച്ച് ഗോപിചന്ദ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Read Also:- ബർഷിമിന്റെ മഹാമനസ്കത കാരണം ടംബേരിയ്ക്ക് സ്വർണം കിട്ടി എന്ന പ്രചരണം അബദ്ധമാണ്: മുഹമ്മദ് അഷ്‌റഫ്
സൈന നെഹ്‌വാളുമായും സിന്ധുവിന് നല്ല ബന്ധമല്ല ഉള്ളതെന്നാണ് റിപ്പോർട്ടുകൾ. 2017ൽ ഗോപിചന്ദിന് കീഴിൽ പരിശീലനത്തിനായി സൈന എത്തിയതിനുശേഷമാണ് ഇരുവരും തമ്മിലുള്ള ഭിന്നത രൂക്ഷമായതെന്നും സൂചനയുണ്ടായിരുന്നു. അതേസമയം, ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടാൻ സൈനയ്ക്ക് കഴിഞ്ഞിരുന്നില്ല.
Post Your Comments