ന്യൂയോര്‍ക്ക് : അമേരിക്കയില്‍ കോവിഡിന് പിന്നാലെ ആര്‍എസ് വി വൈറസും പടരുന്നു. അതിവേഗം പടരുന്ന ആര്‍എസ് വി വൈറസ് കുട്ടികളെയും പ്രായമായവരെയുമാണ് കൂടുതലായി ബാധിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read Also : റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തി ഭൂചലനം
കഴിഞ്ഞ മാസം കേസുകളില്‍ വലിയ വര്‍ധന ഉണ്ടായതായി സെന്റര്‍ ഫോര്‍ ഡീസിസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ മുതലാണ് ആര്‍എസ് വി ബാധിച്ച കേസുകള്‍ വര്‍ധിച്ചത്. തണുപ്പ് സമയത്താണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. എന്നാല്‍ വേനല്‍ക്കാലത്ത് രോഗം പടരുന്നത് ആദ്യമായാണ് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ആര്‍എസ് വി ബാധിച്ചവര്‍ക്ക് പനിക്ക് സമാനമായ ലക്ഷണങ്ങളാണ് കാണിക്കുന്നത്.
മൂക്കൊലിപ്പ്, ചുമ, തുമ്മല്‍ എന്നിവയാണ് മറ്റു ലക്ഷണങ്ങള്‍. ഡെൽറ്റ വകഭേദത്തിന് പിന്നാലെ ആര്‍എസ് വി പടരുന്നത് ആരോഗ്യമേഖലയിൽ ആശങ്കയുണർത്തിയിരിക്കുകയാണ്.
Post Your Comments