Latest NewsNewsIndia

സ്വാതന്ത്ര്യദിനത്തിലെ അതിഥികളായി എത്തുന്നത് ടോക്കിയോ ഒളിംപിക്സിലെ ഇന്ത്യൻ താരങ്ങൾ : ക്ഷണിച്ച് പ്രധാനമന്ത്രി

ടോക്കിയോ ഒളിംപിക്സിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും മികച്ച പിൻതുണയാണ് നൽകുന്നത്

ന്യൂഡൽഹി : എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തിൽ ടോക്കിയോ ഒളിംപിക്സിലെ ഇന്ത്യൻ താരങ്ങളെ അതിഥികളായി ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓഗസ്റ്റ് 15 ന് ചെങ്കോട്ടയിൽ നടക്കുന്ന ചടങ്ങിലാണ് മുഴുവൻ താരങ്ങളും പ്രത്യേക അതിഥികളായി എത്തണമെന്ന ക്ഷണം പ്രധാനമന്ത്രി നടത്തിയത്. ചടങ്ങിന് ശേഷം മുഴുവൻ താരങ്ങളുമായും നരേന്ദ്ര മോദി സംവദിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ടോക്കിയോ ഒളിംപിക്സിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും മികച്ച പിൻതുണയാണ് നൽകുന്നത്. ടോക്കിയോയിലേക്ക് പുറപ്പെടുന്നതിന് മുൻപായി താരങ്ങളുമായി പ്രധാനമന്ത്രി വീഡിയോ കോൺഫറൻസ് വഴി ആശയ വിനിമയം നടത്തിയിരുന്നു.

Read Also  :  അതിര്‍ത്തിയിലെ പാക് പ്രകോപനത്തില്‍ കുറവ്: വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ കുറഞ്ഞെന്ന് കേന്ദ്രസര്‍ക്കാര്‍

അതിനൊപ്പം വിവിധയിനങ്ങളിൽ നേട്ടം കൈവരിച്ചവർക്കും തോൽവി ഏറ്റുവാങ്ങിയവർക്കും പ്രധാനമന്ത്രിയും കേന്ദ്ര കായിക മന്ത്രിയും അടക്കമുള്ളവർ ആശംകൾ അറിയിച്ചതും താരങ്ങളുടെ മനോവീര്യം വർദ്ധിപ്പിക്കുന്നതായിരുന്നു. ഇത്തവണ ഇന്ത്യയുടെ താരങ്ങളെല്ലാം തന്നെ മികച്ച പ്രകടനമാണ് കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button