ലാഗോസ്: മനുഷ്യ ജീവിതത്തെ വരുംകാലത്ത് കാലാവസ്ഥയിലുണ്ടാകുന്ന പ്രതികൂല മാറ്റങ്ങള്‍ വളരെയേറെ ബാധിക്കുമെന്ന് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വര്‍ധനവും മഞ്ഞുപാളികള്‍ ഉരുകി സമുദ്രനിരപ്പ് ഉയരുന്നതുമെല്ലാം ഭാവിയില്‍ മനുഷ്യന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി മാറും. നൂറ്റാണ്ടുകളായി ജനങ്ങള്‍ തിങ്ങിനിറഞ്ഞ് ജീവിക്കുന്ന നഗരങ്ങള്‍ പോലും എങ്ങിനെ അധിവസിക്കാന്‍ സാധ്യമല്ലാത്ത ഒരിടമായി മാറിത്തീരുമെന്നതിന് അഫ്രിക്കയില്‍ നിന്ന് ഒരുദാഹരണമുണ്ട്. നൈജീരിയയിലെ ഏറ്റവും വലിയ നഗരമായ ലാഗോസ്.
Read Also: ജനസംഖ്യ നിയന്ത്രണത്തിനുള്ള നയം വേണമെന്ന് ആര്‍എസ്എസ്: സമിതിയെ നിയമിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍
ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍, ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ലാഗോസ് നഗരം ഭൂപടത്തില്‍ നിന്ന് മാഞ്ഞുപോകുമെന്നാണ് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. തീരനഗരമായ ലാഗോസ് വര്‍ഷാവര്‍ഷം വന്നെത്തുന്ന വെള്ളപ്പൊക്കത്തിന്റെ കെടുതികളിലാണ്. മാര്‍ച്ച് മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളില്‍ ലാഗോസ് നഗരത്തെ കടല്‍ കീഴടക്കും. വെള്ളമിറങ്ങിയ ശേഷം വേണം നഗരവാസികള്‍ക്ക് തിരികെ വരാന്‍.
Post Your Comments