ന്യൂഡൽഹി : ഹാന്‍ഡ് സാനിറ്റൈസറുകളുടെ അനിയന്ത്രിതമായ ഉപയോഗം കണ്ണിന് ഗുരുതര പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍. 2019 ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെ കാലയളവില്‍ കുട്ടികളുടെ സാനിറ്റൈസര്‍ ഉപയോഗംമൂലമുള്ള നേത്രരോഗപ്രശ്‌നം ഏഴുമടങ്ങ് വര്‍ധിച്ചെന്ന് ഫ്രഞ്ച് സെന്‍റര്‍ ഫോര്‍ വിഷന്‍ കണ്‍ട്രോള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Read Also : സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ ഫലം ഇന്ന് പ്രസിദ്ധീകരിക്കും
മിക്ക ഹാന്‍ഡ് സാനിറ്റൈസറുകളിലും ആല്‍ക്കഹോളിന്റെ ഉയര്‍ന്നസാന്ദ്രത അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിലായാല്‍ കോര്‍ണിയയുടെ ഉപരിതലത്തിലേക്ക് തുളച്ചുകയറും. സാനിറ്റൈസര്‍ കണ്ണില്‍ തെറിച്ചാല്‍ ധാരാളം വെള്ളം ഉപയോഗിച്ച് കണ്ണ് ഉടന്‍ കഴുകാന്‍ ഡോക്ടര്‍മാര്‍ ശിപാര്‍ശ ചെയ്യുന്നു.
ആല്‍ക്കഹോളും ആല്‍ക്കലൈന്‍ രാസവസ്തുക്കളുമാണ് സാനിറ്റൈസ് ചെയ്യുന്ന ജെല്ലില്‍ ചേര്‍ക്കുന്നത്. ഇതുമൂലം കുട്ടികളുടെ കണ്ണിന് പരിക്കുണ്ടാകുന്നത് കോവിഡിന്റെ തുടക്കംമുതല്‍ ലോകമെമ്പാടും വര്‍ധിച്ചുവരുകയാണെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നു.
Post Your Comments