ന്യൂഡൽഹി: ബന്ധുനിയമന കേസിൽ മുൻ മന്ത്രി കെ ടി ജലീൽ സുപ്രീംകോടതിയിൽ. കേസിൽ തനിക്കെതിരെയുള്ള ലോകായുക്ത തീരുമാനവും ഹൈക്കോടതിവിധിയും ചോദ്യം ചെയ്താണ് ജലീൽ സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധിക്കെതിരെയാണ് ജലീലിന്റെ ഹർജി. ബന്ധുനിയമന വിവാദത്തിൽ തനിക്കെതിരായ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിൽ ജലീൽ ഉന്നയിക്കുന്ന ആവശ്യം. ലോകായുക്തയുടെ നടപടി സ്വാഭാവിക നീതി നിഷേധിക്കുന്നതാണെന്നും പെട്ടന്ന് തന്നെ ഹർജി പരിഗണിക്കണമെന്നും ജലീൽ പറയുന്നു.
നിയമനത്തിൽ സ്വജനപക്ഷപാതമില്ലെന്ന് ജലീൽ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ലോകായുക്ത റിപ്പോർട്ട് റദ്ദാക്കണമെന്നും ജലീൽ ആവശ്യപ്പെടുന്നു. ബന്ധുനിയമനവിവാദത്തിൽ വഴിവിട്ട് നീക്കങ്ങൾ നടത്തിയ ജലീൽ രാജി വയ്ക്കണമെന്ന് പരാമർശമുള്ള ലോകായുക്തയുടെ ഉത്തരവിൽ തെറ്റില്ലെന്നാണ് ഹൈക്കോടതി വിധിച്ചത്. ഇതിനെതിരെയാണ് ജലീൽ രംഗത്ത് വന്നിരിക്കുന്നത്.
Post Your Comments