KeralaLatest NewsIndiaNewsInternational

കിം ജോങ് ഉന്നിന്റ ആരോഗ്യസ്ഥിതി മോശമെന്ന് അഭ്യൂഹം?: തലയില്‍ ബാന്‍ഡേജുമായുള്ള ചിത്രം സോഷ്യൽ മീഡിയയിൽ

തലയിലുണ്ടായ ചതവാണ് കറുത്ത പാടെന്ന് എന്‍കെ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു

സോള്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യ സ്ഥിതി മോശമെന്ന് അഭ്യൂഹം. തലക്ക് പിന്നില്‍ ബാന്‍ഡേജിട്ട ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് കിമ്മിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് വീണ്ടും അഭ്യൂഹങ്ങൾ പരന്നത്. ജൂലൈ 24 മുതല്‍ 27 വരെ നടന്ന പീപ്പിള്‍സ് ആര്‍മി പരിപാടിയില്‍ പങ്കെടുക്കുന്ന കിമ്മിന്റെ ചിത്രങ്ങളിലാണ് തലയിലെ കറുത്ത പാടുകള്‍ മറച്ച് ബാന്‍ഡേജ് വ്യക്തമായത്.

എന്‍ കെ ന്യൂസാണ് ചിത്രം പുറത്ത് വിട്ടത്. തലയിലുണ്ടായ ചതവാണ് കറുത്ത പാടെന്ന് എന്‍കെ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതിന്റെ കാരണം വ്യക്തമല്ലെന്നും പാട് മാത്രം കണ്ട് രോഗകാരണം അറിയാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം, കഴിഞ്ഞ ജൂണില്‍ പുറത്തുവന്ന ചിത്രങ്ങളിൽ കിം നന്നേ മെലിഞ്ഞിരുന്നു. മെയ് മാസത്തിൽ കിം ജോങ് ഉൻ പൊതുപരിപാടികളില്‍ പങ്കെടുത്തുമില്ല. ഇതേതുടർന്ന് കിം ജോങ് ഉന്നിന്റെ ആരോഗ്യനില മോശമാണെന്ന രീതിയിൽ പലവിധ അഭ്യൂഹങ്ങളും ഉയര്‍ന്നു. എന്നാല്‍ അഭ്യൂഹങ്ങൾ ഉത്തര കൊറിയ തള്ളി

shortlink

Related Articles

Post Your Comments

Related Articles


Back to top button