![](/wp-content/uploads/2021/08/vagina.jpg)
സ്ത്രീ ശരീരത്തിൽ അണുബാധയുണ്ടാകാൻ ഏറ്റവും കൂടതൽ സാധ്യതയുള്ള ഭാഗമാണ് വജൈന അഥവാ യോനി. യോനി വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ അണുബാധ ഉണ്ടാകാനും അതുവഴി പല രോഗങ്ങൾ ഉണ്ടാകാനും സാദ്ധ്യതകൾ കൂടുതലാണ്. യോനിയുടെ സ്വാഭാവിക വൃത്തി രീതികളിൽ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ ഇത് യോനിയാരോഗ്യത്തെ ബാധിക്കും. യോനിയുടെ ആരോഗ്യം കാത്ത് സൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.
യോനിവൃത്തിയായി സൂക്ഷിക്കാൻ നിരവധി സോപ്പുകൾ ഇന്ന് വിപണിയിലുണ്ട്. സുഗന്ധമുള്ള സോപ്പുകൾ ഉപയോഗിച്ച് യോനി കഴുകുന്നത് ഒഴിവാക്കുക. ഉപയോഗിക്കുന്നുണ്ടെങ്കിൽ തന്നെ വീര്യം കുറഞ്ഞ സോപ്പുകൾ മാത്രമേ ഉപയോഗിക്കാവും.
ലെെംഗിക ബന്ധത്തിന് ശേഷം യോനി വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ അണുബാധകൾ വരാനുള്ള സാധ്യത ഏറെയാണ്. അത് പോലെ തന്നെയാണ് ആർത്തവസമയത്ത് നാലു മണിക്കൂർ കൂടുമ്പോഴെങ്കിലും നാപ്കിൻ മാറ്റുക.
Read Also : അതിര്‍ത്തിയിലെ പാക് പ്രകോപനത്തില്‍ കുറവ്: വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ കുറഞ്ഞെന്ന് കേന്ദ്രസര്‍ക്കാര്‍
ഇളം ചൂടുവെള്ളം ഉപയോഗിച്ച് വജൈന കഴുകുക. ഇത് വജൈനയുടെ വൃത്തിയ്ക്കു പ്രധാനമാണ്. അടിവസ്ത്രം ദിവസവും രണ്ടു തവണയെങ്കിലും മാറേണ്ടത് അത്യാവശ്യമാണ്. നല്ല പോലെ ഉണങ്ങിയ അടിവസ്ത്രങ്ങൾ മാത്രം ഉപയോഗിക്കുക. കോട്ടൻ വസ്ത്രങ്ങളാണ് ഏറ്റവും അഭികാമ്യം.
Post Your Comments