KeralaLatest NewsNews

പൂജപ്പുരയിലെ ചായയല്ല, സെന്‍ട്രല്‍ ജയിലിലെ ഉണ്ടയാണ് കഴിക്കേണ്ടത് : ശിവന്‍കുട്ടിയ്‌ക്കെതിരെ കെ.സുരേന്ദ്രന്റെ ഒളിയമ്പ്

തിരുവനന്തപുരം: പിണറായി മന്ത്രിസഭയിലെ മന്ത്രിമാര്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ എല്ലാം ശരിയാണെന്നും ആരോപണവിധേയരായ മന്ത്രിമാര്‍ രാജിവെക്കാത്തതിനു പിന്നില്‍ മുഖ്യമന്ത്രിയുടെ ഭയമാണെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. പല കേസുകളിലും മുഖ്യമന്ത്രി പ്രതിക്കൂട്ടിലായതു കൊണ്ട് മന്ത്രിമാര്‍ രാജിവെച്ചാല്‍ അത് തനിക്കും ബാധകമാണെന്ന് അദ്ദേഹത്തിന് അറിയാം. എസ്എന്‍സി ലാവ്‌ലിനില്‍ മാത്രമല്ല സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസുകളിലും കുന്തമുന തനിക്ക് നേരെയാണെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Read Also : ഭീകരാക്രമണം : ബിഎസ്എഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

നിയമസഭാ കയ്യാങ്കളി കേസില്‍ വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി നടത്തിയ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മുഖ്യമന്ത്രി ഡോളര്‍ക്കടത്താന്‍ തങ്ങളെ സഹായിച്ചുവെന്ന് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി ഗൗരവമുള്ളതാണ്. ഇത് കസ്റ്റംസ് കമ്മീഷണറും സ്ഥിരീകരിച്ചതാണ്. സംസ്ഥാനത്ത് നടന്ന നിരവധി അഴിമതി, രാജ്യദ്രോഹ കേസുകളിലും മുഖ്യമന്ത്രി ആരോപണവിധേയനാണ്. പ്രോട്ടോകോള്‍ ലംഘിച്ച് വിദേശ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടെന്ന ആരോപണവും അദ്ദേഹം നേരിടുകയാണ്. അതുകൊണ്ടാണ് അദ്ദേഹം മന്ത്രിമാരുടെ രാജി ആവശ്യപ്പെടാത്തത്’- സുരേന്ദ്രന്‍ പറഞ്ഞു.

സ്ത്രീപീഡന കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ശശീന്ദ്രനും നിയമസഭയില്‍ പൊതുമുതല്‍ നശിപ്പിച്ച ശിവന്‍കുട്ടിയും രാജിവെക്കാത്തത് കേരളത്തിന് നാണക്കേടാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. പൂജപ്പുരയില്‍ പോയി ചായ അല്ല സെന്‍ട്രല്‍ ജയിലിലെ ഉണ്ടയാണ് ശിവന്‍കുട്ടി കഴിക്കേണ്ടത്. പൊതുമുതല്‍ നശിപ്പിച്ച മന്ത്രി രാജിവെച്ച് വിചാരണ നേരിടേണ്ടതിന് പകരം ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button