ന്യൂഡല്‍ഹി: രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 48 കോടി കടന്നു. ഇന്ന് മാത്രം 51.51 ലക്ഷത്തിലധികം ആളുകളാണ് രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചത്. 51,51,891 ആളുകളാണ് ഇന്ന് വാക്‌സിനേഷന്റെ ഭാഗമായത്.
ഉത്തര്‍പ്രദേശാണ് രാജ്യത്തെ വാക്‌സിനേഷന്റെ കുതിപ്പില്‍ പ്രധാന പങ്കുവഹിച്ചത്. സംസ്ഥാനത്ത് ഇന്ന് 22 ലക്ഷത്തിലധികം ആളുകള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഇന്ന് 18നും 44നും ഇടയില്‍ പ്രായമുള്ളവരില്‍ 29,43,889 പേര്‍ ഒന്നാം ഡോസും 3,87,076 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. ആകെ 16,34,85,422 പേര്‍ ഒന്നാം ഡോസും 98,23,204 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്.
മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങള്‍ 18-44 വയസിനിടയിലുള്ള ഒരു കോടിയിലധികം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി. ആന്ധ്രാപ്രദേശ്, അസം, ഛത്തീസ്ഗഡ്, ഡല്‍ഹി, ഹരിയാന, ജാര്‍ഖണ്ഡ്, കേരളം, തെലങ്കാന, ഹിമാചല്‍ പ്രദേശ്, ഒഡീഷ, പഞ്ചാബ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ 18-44 വയസിനിടയിലുള്ള 10 ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്ക് വാക്‌സിന്‍ നല്‍കിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
Post Your Comments