ന്യൂഡല്‍ഹി : ബക്രീദ് സമയത്ത് അനുവദിച്ച ഇളവുകളല്ല സംസ്ഥാനത്തെ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകാത്തതിന് കാരണമെന്ന് കേന്ദ്ര സംഘം. സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഹോം ഐസൊലേഷനില്‍ വന്ന വീഴ്ചയാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് ആറംഗ കേന്ദ്ര സംഘത്തിന്റെ വിലയിരുത്തല്‍.
കേരളത്തില്‍ കോവിഡ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാതിരുന്ന രോഗികള്‍ക്ക് വീടുകളിലാണ് ചികിത്സ നല്‍കിയിരുന്നത്. ഇത്തരം രോഗികളിലെ ഗാര്‍ഹിക നിരീക്ഷണം പാളിയതാണ് പ്രധാന പ്രശ്‌നമെന്ന് കേന്ദ്ര സംഘം പറഞ്ഞു. ആരോഗ്യമന്ത്രാലയത്തിന് നൽകിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കേന്ദ്ര സംഘം പറഞ്ഞിരിക്കുന്നത്.
Read Also : അതിർത്തി സംഘർഷത്തിൽ അമിത് ഷായുടെ ഇടപെടല്‍: കേസുകള്‍ പിന്‍വലിച്ച് മിസോറാമും അസമും
ഹോം ഐസൊലേഷനില്‍ കഴിയുന്നവരും വീടുകളിലുള്ളവരും തമ്മില്‍ സാമൂഹിക അകലം പാലിക്കുന്നതില്‍ വീഴ്ചയുണ്ടായി എന്നാണ് കണ്ടെത്തല്‍. കേരളത്തിലെ വിവിധ ജില്ലകള്‍ സന്ദര്‍ശിച്ചും റിപ്പോര്‍ട്ട് തേടിയുമാണ് കേന്ദ്രസംഘം കഴിഞ്ഞ ദിവസം സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയത്. അതേസമയം, കേരളത്തില്‍ രോഗവ്യാപനം ഉയര്‍ന്ന സാഹചര്യത്തില്‍ ദേശീയ ദുരന്തര നിവാരണ നിയമപ്രകാരമുള്ള നിര്‍ദേശങ്ങള്‍ നല്‍കണോ വേണ്ടയോ എന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കും.
Post Your Comments