തിരുവനന്തപുരം: കിഫ്ബി പദ്ധതി പ്രകാരം അനുവദിച്ച റോഡുകള്‍ പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥര്‍ തടസം നില്‍ക്കുന്നുവെന്നു ഗണേശ് കുമാര്‍ എംഎല്‍എയുടെ പരാതി. ജനങ്ങളുടെ മുന്നില്‍ താൻ ഒരു ചോദ്യചിഹ്നമാണെന്നും കേരളത്തിന്റെ ചീഫ് എഞ്ചിനീയറെയും പഠിപ്പിക്കുന്നത് ബിടെക്ക് പാസായി കഴിഞ്ഞ ആഴ്‌ച കേരളത്തിലെ ഒരു സ്വകാര്യ കോളേജില്‍ നിന്ന് കാശുകൊടുത്ത് പഠിച്ചിറങ്ങിയ പയ്യനാണെന്നും ഗണേഷ് കുമാർ പറഞ്ഞു. നിയമസഭയില്‍ പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനോടായിരുന്നു എംഎല്‍എ പരാതി പറഞ്ഞത്.
ഗണേശ് കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ.. ‘ബഹുമാന്യനായ മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക് ആറു റോഡുകളാണ് കിഫ്ബി പദ്ധതിയില്‍ ഞങ്ങള്‍ക്ക് അനുവദിച്ചത്. കിട്ടിയദിവസം ഞാന്‍ ആഹ്ളാദം കൊണ്ട് തുള്ളിച്ചാടി. ജനങ്ങളെയെല്ലാം വിളിച്ചു പറഞ്ഞു നമുക്ക് റോഡ് കിട്ടിയെന്ന്. എന്നാല്‍ ഇന്ന് ഞാന്‍ അതോര്‍ത്ത് വളരെയധികം ദുഖിക്കുകയാണ്. വളരെയധികം വേദന അനുഭവിക്കുകയാണ്. ജനങ്ങളുടെ മുന്നില്‍ ഞാന്‍ ഇന്നൊരു ചോദ്യചിഹ്നമാണ്.
read also: ആരോഗ്യ വകുപ്പില്‍ 300 തസ്തികകള്‍ സൃഷ്ടിക്കും: സേവനം ശക്തിപ്പെടുത്തുമെന്ന് വീണാ ജോര്‍ജ്
അതി വിദഗ്‌ദ്ധന്മാരുടെ ബാഹുല്യമാണ് കിഫ്ബി റോഡുകള്‍ തടസപ്പെടുത്തുന്നത്. കേരളത്തിന്റെ ചീഫ് എഞ്ചിനീയറെയും പഠിപ്പിക്കുന്നത് ബിടെക്ക് പാസായി കഴിഞ്ഞ ആഴ്‌ച കേരളത്തിലെ ഒരു സ്വകാര്യ കോളേജില്‍ നിന്ന് കാശുകൊടുത്ത് പഠിച്ചിറങ്ങിയ പയ്യനാണ്. അതു ശരിയല്ല, സത്യം എവിടെയും പറയാന്‍ എനിക്ക് മടിയില്ല. അതില്‍ മന്ത്രി ഇടപെടണം. അതിനെ കുറിച്ച് കുറേയധികം സംസാരിക്കാനുണ്ട്’.
Post Your Comments