ന്യൂഡല്‍ഹി: ചൈനയെ സമ്മര്‍ദ്ദത്തിലാക്കി ഗാല്‍വാന്‍ താഴ്വാരയിലെ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ പുറത്തുവന്നു. അതിര്‍ത്തിയിലെ സംഘര്‍ഷം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയും ചൈനയും തമ്മില്‍ നടന്ന കമാന്‍ഡര്‍ തലചര്‍ച്ചയ്ക്ക് ശേഷമാണ് ദൃശ്യങ്ങള്‍ പുറത്തുവന്നതെന്നതും ശ്രദ്ധേയമാണ്. ചൈനീസ് ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളാണ് സംഘര്‍ഷത്തിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
2020 ജൂണിലാണ് ഗാല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഇന്ത്യന്‍ പ്രദേശത്തേക്ക് കടന്നുകയറാനുള്ള ചൈനയുടെ ശ്രമം ഇന്ത്യന്‍ സൈനികര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് തുടക്കം കുറിച്ചത്. 1962ലെ യുദ്ധത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വളരെ വിള്ളലുണ്ടാക്കിയ സംഭവമായിരുന്നു ഗാല്‍വാന്‍ സംഘര്‍ഷം.
ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ചൈനീസ് സേന നടത്തിയ അതിക്രമത്തിന്റെ ഭീകരരൂപം ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നുകൊണ്ട് കല്ലുപെറുക്കി എറിയുന്നതും, ഇരുമ്പ് കമ്പികളുമായി കൂട്ടത്തോടെ പാഞ്ഞടുക്കുന്നതും വീഡിയോയില്‍ കാണാം.
അന്നത്തെ സംഘര്‍ഷത്തില്‍ 20 സൈനികരെയാണ് ഇന്ത്യക്ക് നഷ്ടമായത്. തങ്ങളുടെ നാല് സൈനികര്‍ക്ക് ജീവന്‍ നഷ്ടമായെന്ന് ചൈനയും പ്രതികരിച്ചിരുന്നു.
Post Your Comments