Life Style

കണ്ണിന് ചുറ്റുമുള്ള കറുപ്പ് അകറ്റാന്‍ അടുക്കളയില്‍ നിന്നും ചില പൊടിക്കൈകള്‍

പലരേയും അലട്ടുന്ന സൗന്ദര്യപ്രശ്നമാണ് കണ്‍തടത്തിലെ കറുപ്പ്. ഇത് അകറ്റാന്‍ പലരും പല വഴികളും നോക്കിയിട്ടുണ്ടാകും. കണ്ണിന് ചുറ്റും കറുപ്പ് പടരുന്നതിന് പല കാരണങ്ങളുമുണ്ടാകാം. പാരമ്പര്യം, ജീവിതചര്യയിലുള്ള മാറ്റങ്ങള്‍, മാനസിക പിരിമുറുക്കം, അലര്‍ജി, ഉറക്കക്കുറവ്, അയേണ്‍ അപര്യാപ്തത, തുടര്‍ച്ചയായി കംപ്യൂട്ടര്‍ അല്ലെങ്കില്‍ ടി.വി. സ്‌ക്രീനിന് മുന്നില്‍ ചെലവഴിക്കുക, അള്‍ട്രാവയലറ്റ് രശ്മികള്‍ തുടങ്ങി നിരവധി കാരണങ്ങള്‍ കൊണ്ട് കണ്ണിന് ചുറ്റും കറുപ്പ് ഉണ്ടാക്കാം. കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില ടിപ്‌സുകള്‍ പരിചയപ്പെടാം.

നാരങ്ങാ നീര്

ഒരു ടീസ്പൂണ്‍ നാരങ്ങാ നീരും ഒരു ടീസ്പൂണ്‍ വെള്ളരിക്ക നീരും ചേര്‍ത്ത് കണ്‍തടങ്ങളിലെ കറുപ്പില്‍ പുരട്ടി ഏകദേശം 15 മിനിറ്റിനു ശേഷം കഴുകിക്കളയുക. കറുപ്പകറ്റാന്‍ സഹായിക്കും.

തക്കാളി

കണ്ണിനു ചുറ്റുമുള്ള കറുപ്പില്‍ തക്കാളിനീര് പുരട്ടുന്നത് വളരെ നല്ലതാണ്. ചര്‍മ്മത്തിലെ കറുപ്പുകള്‍ മാറി ചര്‍മ്മത്തിന് നിറം നല്‍കും.

റോസ് വാട്ടര്‍

തണുത്ത വെള്ളരിക്ക നീരില്‍ ഒരല്‍പ്പം റോസ് വാട്ടര്‍ കൂടി ചേര്‍ത്തതിന് ശേഷം ഒരു പഞ്ഞി കൊണ്ട് ഈ മിശ്രിതം മുക്കി കണ്ണിനു മേലെ വയ്ക്കുക.

ടീ ബാഗ്

ടീ ബാഗ് ഫ്രിഡ്ജില്‍ വച്ച് നല്ല പോലെ തണുപ്പിച്ച ശേഷം കണ്ണിന് മുകളില്‍ 15 മിനുട്ട് വയ്ക്കുക. ശേഷം തണത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയുക.

വെള്ളരിക്ക

വെള്ളരിക്ക ചെറുതായി അരിഞ്ഞ് കണ്‍ തടങ്ങളില്‍ വയ്ക്കുന്നതും വെള്ളരിക്ക അരച്ച് കുഴമ്ബു പരുവമാക്കി പുരട്ടുന്നതും കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാന്‍ വളരെ നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button