![](/wp-content/uploads/2021/05/vijayaragavaan.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കാനുള്ള കാരണം വ്യക്തമാക്കി സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍. പരിശോധനകളുടെ എണ്ണവും രോഗികളെ കണ്ടെത്തുന്ന രീതിയും മികച്ചതായതിനാലാണ് കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മികച്ച രീതിയില്‍ കോവിഡിനെ പ്രതിരോധിക്കുമ്പോള്‍ അതിന് ബിജെപിയും കോണ്‍ഗ്രസും തുരങ്കം വെയ്ക്കുകയാണെന്ന് വിജയരാഘവന്‍ ആരോപിച്ചു. കോവിഡിനെതിരെ കേരളം ഉയര്‍ത്തിയത് പഴുതടച്ചുള്ള പ്രതിരോധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ പ്രതിദിന കേസുകളുടെ പകുതിയിലധികവും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് എ.വിജയരാഘവന്റെ പ്രതികരണം.
അതേസമയം, സംസ്ഥാനത്ത് പുതുതായി 13,984 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 10.93 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1,65,322 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 16,955 പേരാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,62,529 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
Post Your Comments