Latest NewsNewsIndia

ജലവാഹന ബിൽ പാസാക്കി രാജ്യസഭ: രാജ്യത്തെങ്ങും ഇനി ഒരു നിയമം

ന്യൂഡൽഹി: ജലവാഹന ബിൽ പാസാക്കി രാജ്യസഭ. കടത്തു തോണികൾക്കുൾപ്പെടെ റജിസ്ട്രേഷൻ നിർബന്ധമാക്കുന്ന ഉൾനാടൻ ജലവാഹനങ്ങൾ സംബന്ധിച്ച ബിൽ ആണ് രാജ്യസഭാ പാസാക്കിയത്. ബില്ലിന് കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ബിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ തീരുമാനമായത്.

പുതിയബിൽ നിയമമാകുന്നതോടെ 1917 ലെ ഉൾനാടൻ ജലവാഹന നിയമം ഇല്ലാതാകും. രാജ്യത്തെ ഉൾനാടൻ ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്രസർക്കാർ നയങ്ങളുടെ ഭാഗമായാണ് പുതിയ ബില്ലും കൊണ്ടുവരുന്നത്. ഇനിമുതൽ രാജ്യത്തെങ്ങും ജലഗതാഗതം സംബന്ധിച്ച് ഒരു നിയമമായിരിക്കും ഉണ്ടാവുക. ഒരിടത്തെ റജിസ്ട്രേഷൻ ഇന്ത്യ മുഴുവൻ ബാധകമായിരിക്കും.

ഏതെങ്കിലും ഒരു സംസ്ഥാനത്തു റജിസ്റ്റർ ചെയ്ത ജലവാഹനം അടുത്ത സംസ്ഥാനത്തിന്റെ പരിധിയിലേക്കു കടക്കുമ്പോൾ പ്രത്യേക അനുമതി വാങ്ങുകയോ റജിസ്ട്രേഷൻ നടത്തുകയോ വേണ്ടിവരില്ല. യന്ത്രവൽകൃത യാനങ്ങൾക്കെല്ലാം റജിസ്ട്രേഷൻ നിർബന്ധമാണ്. എല്ലാ റജിസ്ട്രേഷൻ വിവരങ്ങളും കേന്ദ്രീകൃത പോർട്ടലിൽ ലഭ്യമാക്കും.

shortlink

Post Your Comments


Back to top button