Latest NewsKeralaNewsInternational

ഇജ്‌ജാതി നായ്ക്കളുടെ കൂടെ ചേരാനാണ് നമ്മുടെ കുട്ടികൾ രാജ്യം വിടുന്നത്: താലിബാന്റെ ക്രൂരതയ്‌ക്കെതിരെ ജോയ് മാത്യു

അഫ്ഗാനിസ്ഥാനിലെ ജനപ്രിയ ഹാസ്യതാരം ഖാസാ സ്വാൻ എന്ന നാസർ മുഹമ്മദിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ താലിബാൻ പ്രവർത്തിയെ രൂക്ഷമായി വിമർശിച്ച് നടൻ ജോയ് മാത്യു. താലിബാൻ ഭീകരതയുടെ അവസാനത്തെ ഇരയാണ് നാസറെന്ന് ജോയ് മാത്യു ഫേസ്‌ബുക്കിൽ കുറിച്ചു. ഇജ്‌ജാതി നായ്ക്കളുടെ കൂടെച്ചെരുവാനാണ് നമ്മുടെ കുട്ടികൾ രാജ്യം വിടുന്നതെന്നും അദ്ദേഹം കുറിക്കുന്നു.

Also Read:തീവ്രവാദം വളര്‍ത്തുന്നത് പാകിസ്ഥാൻ: ഡാനിഷ് സിദ്ദിഖിയെ കൊലപ്പെടുത്തിയത് താലിബാന്‍ തന്നെയെന്ന് അഫ്‌ഗാന്റെ സ്ഥിരീകരണം

‘ഖാസാ സ്വാൻ എന്ന നാസർ മുഹമ്മദ് എന്ന ഇറാനിയൻ നടൻ. താലിബാൻ ഭീകരതയുടെ അവസാനത്തെ ഇര -കഴുത്തറുത്ത് കൊന്നു. കെട്ടിത്തൂക്കി കൊന്നിട്ടും മൃതശരീരത്തിലേക്ക് വെടിയുണ്ടകൾ പായിച്ചു ഹരം കൊള്ളുന്നവരെ എന്താണ് വിളിക്കേണ്ടത്? കലാകാരനായിരുന്നു എന്നതാണത്രെ ഇദ്ദേഹം ചെയ്ത കുറ്റം. ഇജ്‌ജാതി നായ്ക്കളുടെ കൂടെച്ചെരുവാനാണ് നമ്മുടെ കുട്ടികൾ രാജ്യം വിടുന്നത്, എന്തൊരു ദുരന്തം’, ഇങ്ങനെയായിരുന്നു ജോയ് മാത്യു ഫേസ്‌ബുക്കിൽ കുറിച്ചത്.

സംഭവത്തിൽ കുറ്റസമ്മതം നടത്തി താലിബാൻ രംഗത്ത് വന്നിരുന്നു. ഇദ്ദേഹത്തെ രണ്ടുപേർ ചേർന്ന് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ കൊലപാതകത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് വാദിച്ചിരുന്ന താലിബാൻ കുറ്റം സമ്മതിക്കാൻ നിർബന്ധിതരാകുകയായിരുന്നു. മുൻപ് അഫ്ഗാൻ പൊലീസിൽ സേവനം അനുഷ്ടിച്ചിരുന്നയാളാണ് നാസർ മുഹമ്മദ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button