മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പ് ഏറ്റെടുത്തുകഴിഞ്ഞത്തിനു പിന്നാലെ പ്രതിഷേധവുമായി ശിവസേന. വിമാനത്താവളത്തിലെ വിഐപി ഗേറ്റിനരികെ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ് തങ്ങളുടെ ബോർഡുകൾ സ്ഥാപിച്ചതാണ് പ്രതിഷേധത്തിനു കാരണം.
വിമാനത്താവളത്തില്‍ സ്ഥാപിച്ച അദാനി ഗ്രൂപ്പിന്റെ ബോര്‍ഡുകള്‍ ശിവസേന പ്രവര്‍ത്തകര്‍ പൊളിച്ചുനീക്കി. അതിനു ശേഷം ശിവസേനയുടെ കൊടി നാട്ടി പ്രവർത്തകർ. മുംബൈ വിമാനത്താവളത്തിന്റെ പേര് ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളം എന്നാണെന്നും അത് മാറ്റാന്‍ അദാനി ഗ്രൂപ്പിന് അധികാരമില്ലെന്നും ശിവസേന പ്രവര്‍ത്തകര്‍ പറഞ്ഞു.
ഈ വിഷയത്തില്‍ വിശദീകരണവുമായി അദാനി ഗ്രൂപ്പ് രംഗത്തെത്തി. എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ബോര്‍ഡ് സ്ഥാപിച്ചതെന്നും ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം എന്ന പേര് മാറ്റാന്‍ ശ്രമിച്ചിട്ടില്ലെന്നും അദാനി ഗ്രൂപ്പ് പ്രതികരിച്ചു. വിമാന യാത്രികരുടെ സൗകര്യം മുന്‍നിര്‍ത്തി സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് മാത്രമാവും തുടര്‍ന്ന് പ്രവര്‍ത്തിക്കുകയെന്നും അവര്‍ വ്യക്തമാക്കി.
Post Your Comments