
ഗുവാഹത്തി: പട്ടാപ്പകൽ നടുറോഡിൽ വെച്ച് ആക്രമിക്കാൻ ശ്രമിച്ചയാൾക്ക് എട്ടിന്റെ പണി കൊടുത്ത് യുവതി. ഗുവാഹത്തിയിലാണ് സംഭവം. റോഡിലൂടെ നടന്നു പോകവെ ശല്യം ചെയ്ത ആക്രമിയെയാണ് ഭാവനാ കശ്യപ് എന്ന യുവതി ധൈര്യപൂർവ്വം നേരിട്ടത്.
Read Also: ജോലിയുണ്ട്, മൂന്ന് മാസമായി ശമ്പളമില്ല: സ്വമേധയാ കേസെടുത്ത് പട്ടികജാതി പട്ടികവര്‍ഗ കമ്മീഷൻ
യുവാവിന്റെ സ്‌കൂട്ടർ പൊക്കി ഓടയിലിട്ടാണ് യുവതി പ്രതികരിച്ചത്. പകൽ സമയം ഒറ്റയ്ക്ക് രുഗ്മിണി നഗർ തെരുവിലൂടെ നടന്നു പോകവെയാണ് സ്‌കൂട്ടറിലെത്തിയ യുവാവ് ഭാവനാ കശ്യപിനോട് അപമര്യാദയായി പെരുമാറിയത്. സ്‌കൂട്ടർ കുറുകെ നിർത്തി യുവതിയോട് ആദ്യം യുവാവ് വഴി ചോദിച്ചു. സ്ഥലമറിയില്ലെന്ന പറഞ്ഞതോടെ ലൈംഗിക ചുവയോടെ സംസാരിക്കുകയും ശരീരത്തിൽ കയറിപിടിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം.
പെട്ടെന്ന് താൻ പകച്ചുപോയെങ്കിലും ഉടൻ ധൈര്യം വീണ്ടെടുത്ത് പ്രതികരിച്ചുവെന്നും യുവതി പറഞ്ഞു. അക്രമി സ്‌കൂട്ടറോടിച്ച് പോകാൻ തുടങ്ങിയപ്പോൾ താൻ സർവ്വശക്തിയും ഉപയോഗിച്ച് സ്‌കൂട്ടർ പൊക്കിയെടുത്ത് ഓടയിലേക്കിട്ടുവെന്നും ഭാവന വിശദമാക്കി. യുവാവിന്റെ ചിത്രവും പേരും സഹിതം ഉൾപ്പെടുത്തി യുവതി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. യുവാവിനെതിരെ ഗുവാഹത്തി പോലീസ് കേസെടുത്തു.
Post Your Comments