തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ചയായ മുസ്ലീം ലീഗ് സംസ്ഥാന ഭാരവാഹി യോഗത്തില്‍ ചേരിപ്പോര് രൂക്ഷമായി. പികെ കുഞ്ഞാലിക്കുട്ടിയെ ഒരു വിഭാഗം നേതാക്കള്‍ യോഗത്തില്‍ കടന്നാക്രമിക്കുകയായിരുന്നു. തന്നെ അഴീക്കോട് മണ്ഡലത്തില്‍ മത്സരിപ്പിച്ചതിനെതിരെ കെ.എം ഷാജി യോഗത്തില്‍ ലീഗ് നേതൃത്വത്തിന് എതിരെ തുറന്നടിച്ചു. അഴീക്കോട് തോല്‍ക്കുമെന്ന് പറഞ്ഞിട്ടും മത്സരിപ്പിച്ചുവെന്നാണ് കെ.എം ഷാജി ആരോപിച്ചത്.
‘അഴീക്കോട് മത്സരിക്കാനില്ലെന്ന് ആയിരം തവണ പറഞ്ഞതാണ്. അഴീക്കോടാണ് മത്സരിക്കുന്നത് എങ്കില്‍ താന്‍ തോല്‍ക്കുമെന്നും നേതൃത്വത്തെ ബോധ്യപ്പെടുത്തിയിരുന്നു. എന്നിട്ടും അഴീക്കോട് മണ്ഡലത്തില്‍ തന്നെ മത്സരിക്കാന്‍ ലീഗ് നേതൃത്വം തന്നെ നിര്‍ബന്ധിച്ചു’ കെ.എം ഷാജി യോഗത്തില്‍ കുറ്റപ്പെടുത്തി. കോഴ ആരോപണം കെ.എം ഷാജിക്കെതിരെ മണ്ഡലത്തില്‍ വലിയ പ്രചാരണ വിഷയമായി സി.പി.എം ഉപയോഗിച്ചിരുന്നു. സി.പി.എമ്മിന്റെ കെ.വി സുമേഷിനോടാണ് അഴീക്കോട് മണ്ഡലത്തില്‍ കെഎം ഷാജി തോറ്റത്.
Post Your Comments