മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിൽ നടന്നുകൊണ്ടിരിക്കുന്ന ഹണ്ട്രഡ് ലീഗിന്റെ അടുത്ത സീസണിൽ ഇന്ത്യൻ താരങ്ങളും പങ്കെടുക്കുമെന്ന് റിപ്പോർട്ട്. ഹണ്ട്രഡ് ലീഗിലെ ഇന്ത്യൻ താരങ്ങളുടെ പങ്കാളിത്തവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബിസിസിഐയും ഇംഗ്ലീഷ് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡും തമ്മിൽ ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം.
സാധാരണ വിദേശ ലീഗുകളിൽ കളിക്കാൻ ഇന്ത്യൻ താരങ്ങൾക്ക് ബിസിസിഐ അനുവാദം നൽകാറില്ല. ഇത് മറികടന്ന് വിദേശ ലീഗുകളിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് പിന്നീട് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാഗമാകാനാവില്ല എന്നതാണ് ബിസിസിഐയുടെ നിർദ്ദേശം. അതുകൊണ്ട് തന്നെ വിരമിക്കലിന് ശേഷമാണ് ഇന്ത്യൻ താരങ്ങൾ വിദേശ ടി20 ലീഗുകളിൽ കളിക്കാറുള്ളത്.
Read Also:- സ്റ്റാർക്കിന് കൈയടിച്ച് ഓസീസ് താരങ്ങൾ: പക്ഷെ ഫലം കണ്ടില്ലെന്ന് മാത്രം!
ഇംഗ്ലീഷ് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന്റെ തലയിൽ ഉദിച്ച ക്രിക്കറ്റിന്റെ പുതു രൂപമാണ് ദി ഹണ്ട്രഡ്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും വിവിധ നഗരങ്ങളെ പ്രതിനിധീകരിക്കുന്ന എട്ട് ടീമുകളാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്. പുരുഷ വനിതാ വിഭാഗങ്ങളിലെ ടീമുകൾ റൗണ്ട് റോബിൻ ലീഗിൽ മത്സരിച്ച് പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്ന തരത്തിലാണ് ടൂർണമെന്റിന്റെ ഘടന.
Post Your Comments