ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് ഷൂട്ടിങിൽ ഇന്ത്യക്ക് നിരാശ. പുരുഷന്മാരുടെ 50 മീറ്റർ റൈഫിൽ പൊസിഷനിൽ ഐശ്വരി പ്രതാപ് സിംഗ് തോമറും സജ്ഞീവ് രാജ്പുത്തും ഫൈനൽ കാണാതെ പുറത്തായി. ഇതോടെ ഇത്തവണത്തെ ഒളിമ്പിക്സിലെ ഇന്ത്യയുടെ ഷൂട്ടിങ് ഇനങ്ങൾ അവസാനിച്ചു.
യോഗ്യതാ റൗണ്ടിൽ 1167 പോയിന്റുമായി ഐശ്വരി പ്രതാപ് സിംഗ് തോമർ 21-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്ത്. തീർത്തും നിരാശപ്പെടുത്തിയ സജ്ഞീവ് രാജ്പുത്ത് 1157 പോയിന്റുമായി 32-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
അതേസമയം, പുരുഷ ഹോക്കി ടീമിന് പിന്നാലെ വനിതകളും ഒളിമ്പിക്സിന്റെ സെമിയിൽ കടന്നു. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ വനിതകൾ ഒളിമ്പിക്സിന്റെ സെമിയിൽ പ്രവേശിക്കുന്നത്. ക്വാർട്ടറിൽ കരുത്തരായ ഓസ്ട്രേലിയയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്താണ് ഇന്ത്യ ചരിത്രം കുറിച്ചത്. ഗുർജിത് കൗറാണ് ഇന്ത്യയുടെ വിജയ ഗോൾ നേടിയത്.
Read Also:- പല രോഗങ്ങള്‍ക്കും പ്രതിവിധി തുളസി
ആദ്യ ക്വാർട്ടറിൽ തന്നെ ലോക രണ്ടാം റാങ്കുകാരായ ഓസ്ട്രേലിയക്കെതിരേ നേടിയ ലീഡ് അവസാന നിമിഷം വരെ കരുത്തുറ്റ പ്രതിരോധം കൊണ്ട് കാത്തുസൂക്ഷിക്കുകയായിരുന്നു ഇന്ത്യ. ഗോൾ കീപ്പർ സവിതയുടെ അസാമാന്യ പ്രകടനമാണ് ഇന്ത്യയുടെ കോട്ട കാത്തത്.
Post Your Comments