ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയുടെ പേരില്‍ മാറ്റം വരുത്താന്‍ തീരുമാനം. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന ആദ്യ ജില്ലാ പഞ്ചായത്ത് ബോര്‍ഡ് യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ഫിറോസാബാദിന്റെ പേര് ചന്ദ്രനഗര്‍ എന്ന് മാറ്റാന്‍ ജില്ലാ പഞ്ചായത്ത് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടി.
ഇന്നത്തെ ഫിറോസാബാദിന്റെ പേര് പണ്ട് ചന്ദ്രനഗര്‍ എന്നായിരുന്നുവെന്നും 15-ാം നൂറ്റാണ്ടില്‍ അക്ബര്‍ ചക്രവര്‍ത്തിയാണ് ചന്ദ്രനഗറിന്റെ പേര് മാറ്റിയതെന്നും ബിജെപി നേതാവും ബ്ലോക്ക് പ്രമുഖുമായ ലക്ഷ്മി നാരായണ്‍ യാദവ് പറഞ്ഞു. പേര് മാറ്റം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം അവതരിപ്പിച്ച പ്രമേയം പാസായി. എന്നാല്‍ ഫിറോസാബാദിന്റെ പേര് മാറ്റാനുള്ള തീരുമാനത്തെ സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ബിഎസ്പിയും എതിര്‍ത്തു.
പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലാണ് ഫിറോസാബാദിന്റെ പേര് മാറ്റാനുള്ള തീരുമാനമെടുത്തത് എന്ന് സമാജ്‌വാദി പാര്‍ട്ടിയും തെരഞ്ഞെടുപ്പാണ് ബിജെപിയുടെ ലക്ഷ്യമെന്ന് കോണ്‍ഗ്രസും ആരോപിച്ചു. അതേസമയം, ഫിറോസാബാദിന്റെ പേര് മാറ്റുകയല്ലെന്നും പഴയ പേര് തിരികെ കൊണ്ടുവരിക മാത്രമാണ് ചെയ്യുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹര്‍ഷിത സിംഗ് വ്യക്തമാക്കി. കഴിഞ്ഞ മാസം നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ക്യാബിനറ്റ് മന്ത്രി രാജേന്ദ്ര പ്രതാപ് സിംഗ് ജില്ലയെ ചന്ദ്രനഗര്‍ എന്ന് അഭിസംബോധന ചെയ്തിരുന്നു എന്നതും ശ്രദ്ധേയമാണ്.
Post Your Comments