ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ എന്ന ചിത്രത്തിനെതിരെ കനത്ത സൈബർ ആക്രമണമാണ് ഉയരുന്നത്. ‘നോട്ട് ഫ്രം ദ ബൈബിള്‍’ എന്ന ടാഗ്‌ലൈൻ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ക്രിസ്ത്യൻ സംഘടനകളും വൈദികനും അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, സംവിധായകൻ അലി അക്ബറും ചിത്രത്തിന്റെ പേരിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ‘മുഹമ്മദ് നോട്ട് ഫ്രം ഖുറാന്‍’ എന്ന് പേരിടാന്‍ ധൈര്യമുണ്ടാകുമോ എന്നാണു അലി അക്ബർ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചത്.
Also Read:ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര: സാധ്യത ഇലവനിൽ നിന്ന് സൂപ്പർ താരം പുറത്ത്
‘ഈശോ നോട്ട് ഫ്രം ബൈബിള്‍, ഒരു സിനിമയുടെ പേരാണ്, മുഹമ്മദ് നോട്ട് ഫ്രം ഖുറാന്‍ എന്ന് പേരിടാന്‍ ഇവര്‍ക്ക് ധൈര്യം വരുമോ’ എന്നാണ് അലി അക്ബറിന്റെ വിമർശനം. കത്തോലിക്ക വൈദികനായ ഫാ. സെബാസ്റ്റിയന്‍ ജോണ്‍ കിഴക്കേതിലും സമാനമായ അഭിപ്രായമാണ് പങ്കുവെച്ചത്. ‘മുഹമ്മദ് എന്ന പേരുള്ള അനേകം മുസ്ലീങ്ങളുണ്ടല്ലോ, അടുത്ത പടത്തിനു മുഹമ്മദ് not from the Quran എന്ന ടാഗ്‌ലൈനിൽ ഒരു പടം ഇറക്കാൻ പറ്റുമോ?’ എന്നാണു വൈദികന്റെ ചോദ്യം.
അതേസമയം, സംഭവം വിവാദമായതോടെ പ്രതികരണവുമായി നാദിർഷ രംഗത്ത് വന്നു. നിമയുടെ പേര് മാറ്റാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും പക്ഷേ ടാഗ്‌ലൈൻ മാറ്റുകയാണെന്നും താന്‍ ഏറെ ബഹുമാനിക്കുന്ന പ്രവാചകനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ലെന്നും, ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രമാണെന്നും നാദിര്‍ഷ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.
Post Your Comments