Latest NewsKeralaNews

പോലീസ് മേരിയുടെ മീൻകുട്ട വലിച്ചെറിഞ്ഞിട്ടില്ല, പ്രചരിക്കുന്നത് വാസ്തവ വിരുദ്ധം: പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

കൊല്ലം: പാരിപ്പള്ളിയിൽ വയോധികയുടെ മീൻ കുട്ട വലിച്ചെറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് സ്ത്രീയുടെ മീൻ കുട്ട വലിച്ചെറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംഭവം ചില പ്രാദേശിക മാദ്ധ്യമങ്ങൾ തെറ്റായി ചിത്രീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയിലായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

Read Also: കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ക്ഷേമപദ്ധതികള്‍ ഉൾപ്പെടെ ആനുകൂല്യങ്ങളുമായി കെ.സി.ബി.സി

സംഭവത്തിൽ അനേഷണം നടത്താൻ പോലീസ് മേധാവിയ്ക്ക് ചുമതല നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പാരിപ്പളളി പരവൂർ റോഡിൽ മീൻ കച്ചവടം നടത്തിയിരുന്ന വയോധികയുടെ മീൻകുട്ട പോലീസ് വലിച്ചെറിഞ്ഞെന്നുള്ള വാർത്തകൾ പുറത്ത് വന്നത്.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോ വിവാദമായതിന് പിന്നാലെ പോലീസിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. എന്നാൽ ആരോ കൃത്രിമമായി സൃഷ്ടിച്ച വീഡിയോയാണിതെന്നായിരുന്നു പോലീസ് നൽകിയ വിശദീകരണം. കോവിഡ് പ്രോട്ടോകോൾ ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു മേരിക്കെതിരെ പോലീസ് നടപടി സ്വീകരിച്ചത്.

Read Also: മുസ്ലിം ലീഗില്‍ ചേരിപ്പോര്, തന്റെ തോല്‍വിക്ക് പിന്നില്‍ ലീഗാണെന്ന് പരസ്യമായി പറഞ്ഞ് കെ.എം.ഷാജി

shortlink

Related Articles

Post Your Comments

Related Articles


Back to top button