ആകാശംമുട്ടെ പണിതുയർത്തിയ കെട്ടിടങ്ങളിൽ ഇപ്പോൾ കൊതുക് മുട്ടയിടുകയാണ്. കോടികൾ മുടക്കി പണിത കെട്ടിടം ഇപ്പോൾ കൊതുകിന്റെ താമസസ്ഥലം ആയി മാറിയിരിക്കുകയാണ്. സംഭവം, അങ്ങ് ചൈനയിലാണ്. 2018ൽ രൂപം നൽകിയ വെർട്ടിക്കൽ ഫോറസ്റ്റ് ആണ് ഇപ്പോൾ കൊതുകിന്റെ വാസകേന്ദ്രമായി മാറിയിരിക്കുന്നത്. 15 നിലകളിൽ തീർത്ത എട്ട് വമ്പൻ കെട്ടിടങ്ങൾ ആണ് ഇവിടെയുള്ളത്. എന്നാൽ ഇപ്പോൾ ഇതിൽ ചുരുക്കം ചില അപ്പാർട്ട്മെന്റുകളിൽ മാത്രമാണ് ആളുകൾ താമസിക്കുന്നത്.
ഓരോ അപ്പാർട്ട്മെന്റുകളുടെയും ബാൽക്കണിയിൽ സസ്യങ്ങൾ വളരാൻ പ്രത്യേക ഇടം നൽകികൊണ്ട് രൂപകൽപ്പന ചെയ്തതാണ് ഈ കെട്ടിടം. ഹരിതഭംഗിയെ വളർത്തുക, ചെടികൾ നടുക തുടങ്ങിയ ഉദ്ദേശത്തോടെയായിരുന്നു ഇത് ആരംഭിച്ചത്. നിർമ്മാണം പൂർത്തിയായപ്പോഴേക്കും എല്ലാ അപ്പാർട്ട്മെന്റുകളും വിറ്റ് പോയത് പെട്ടന്നായിരുന്നു. എന്നാൽ, ആളുകൾ താമസം ആരംഭിച്ച് ചെടികൾക്കെല്ലാം വെള്ളമൊഴിച്ച് പരിപാലിച്ച് തുടങ്ങിയപ്പോഴേക്കും ഇവിടം കൊതുകുകൾ കേന്ദ്രമാക്കി തുടങ്ങി. ഒടുവിൽ കൊതുകുശല്യം കാരണം താമസക്കാരിൽ പലരും ഇവിടം വിട്ട് പോയി. ഇതോടെ പരിപാലിക്കാൻ ആളില്ലാതെ ബാൽക്കണികളിൽ നട്ടുപിടിപ്പിച്ച ചെടികൾ കാട് പോലെ വളർന്നു. അങ്ങനെ കെട്ടിടം മുഴുവൻ കാടായി മാറി.
ചിത്രങ്ങൾ കാണാം:
Post Your Comments