KeralaLatest NewsNews

കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ക്ഷേമപദ്ധതികള്‍ ഉൾപ്പെടെ ആനുകൂല്യങ്ങളുമായി കെ.സി.ബി.സി

നേരത്തെ ​ പാലാ രൂപതയും സമാനമായ നിലപാട്​ സ്വീകരിച്ചിരുന്നു

തിരുവനന്തപുരം : കുട്ടികൾ കൂടുതലുള്ള കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങളുമായി കെ.സി.ബി.സി.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവയുടെ സഹകരണത്തോടെ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കാനാണ് കെ.സി.ബി.സിയുടെ നീക്കം. മൂന്നോ അതില്‍ കൂടുതലോ കുട്ടികളുള്ള കുടുംബങ്ങങ്ങളുടെ മാമോദിസ ചടങ്ങിന് സമ്മാനം നല്‍കാനും ശിപാര്‍ശയുണ്ട്.

നേരത്തെ ​ പാലാ രൂപതയും സമാനമായ നിലപാട്​ സ്വീകരിച്ചിരുന്നു. 2000-ത്തിന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതലുള്ള കുടുംബത്തിന് 1500 രൂപ പ്രതിമാസം സാമ്പത്തിക സഹായം നല്‍കുമെന്നായിരുന്നു രൂപതയുടെ പ്രഖ്യാപനം. ഇതുള്‍പ്പെടെ ആറ് ആനുകൂല്യങ്ങളടങ്ങുന്ന വിശദമായ സര്‍ക്കുലറും രൂപത പുറത്തുവിട്ടിരുന്നു.

Read Also  :  ഹണ്ട്രഡ് ലീഗിൽ ഇന്ത്യൻ താരങ്ങളും: പ്രഖ്യാപനം ഉടൻ

പിന്നാലെ ക്രിസ്ത്യൻ സമുദായത്തിന്‍റെ ജനസംഖ്യ വർധനവിന്​ പ്രോത്സാഹനവുമായി സിറോ മലങ്കരസഭ പത്തനംതിട്ട രൂപതയും രംഗത്തെത്തിയിരുന്നു. നാലിലധികം കുട്ടികളുള്ളവർക്ക് പ്രതിമാസം 2000 രൂപ നൽകുമെന്നായിരുന്നു പത്തനംതിട്ട രൂപത പുറത്തിറക്കിയ സർക്കുലറില്‍ പറഞ്ഞിരുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button