COVID 19Latest NewsKeralaNattuvarthaNews

രണ്ടാം ഡോസ് കോവിഷീല്‍ഡ് വാക്സിൻ എടുക്കാന്‍ ചെന്ന വീട്ടമ്മയ്ക്ക് 2 ഡോസ് വാക്സിൻ ഒരുമിച്ച് കുത്തിവച്ച് ആരോഗ്യവകുപ്പ്

കോട്ടയം : തലയോലപ്പറമ്പിൽ വാക്‌സിനെടുക്കാന്‍ ചെന്ന വീട്ടമ്മയ്ക്കാണ് രണ്ട് ഡോസ് ഒരുമിച്ചെടുത്ത് കൊടുത്ത് വിട്ടത്. വീട്ടമ്മ ഇന്നലെ ഉച്ചയ്ക്ക് 2.30ന് ആണ് കോവിഷീല്‍ഡിന്റെ രണ്ടാം ഡോസ് എടുക്കാന്‍ എത്തിയത്. ആദ്യം ഒരു ഡോസ് എടുത്തു. കുത്തിവയ്പ് എടുത്ത ഭാഗത്ത് പഞ്ഞി വച്ചശേഷം സാരി നേരെ ഇടുന്നതിനിടെ വീണ്ടും നഴ്‌സ് കുത്തുകയായിരുന്നു.

Read Also : കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പേ​രി​ല്‍ ക്രൂരത : കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിൽ പ്രതിഷേധം ശക്തമാകുന്നു 

ആദ്യം കുത്തിവയ്പ് എടുത്ത ശേഷം ആശുപത്രിയില്‍ ഡെത്ത് സര്‍ട്ടിഫിക്കറ്റിനു വന്ന ആള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പോയി മടങ്ങി എത്തിയപ്പോള്‍ കസേരയില്‍ ഇരിക്കുന്നത് കണ്ടപ്പോൾ കുത്തിവയ്പ് എടുക്കാനുള്ള വേറെ ആളാണെന്നു കരുതിയാണ് രണ്ടാമതും കുത്തിവയ്പ് എടുത്തത് എന്നാണ് നഴ്‌സിന്റെ വിശദീകരണം.

നേരത്തെ കോവിഡ് വാക്‌സിന്‍ ഒന്നാം ഡോസും രണ്ടാം ഡോസും മാറിമാറി എടുത്ത സംഭവം സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ രണ്ട് ഡോസും ഒരുമിച്ച് എടുക്കുന്നത് ഇതാദ്യമായാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button