രാവിലെ എഴുന്നേല്‍ക്കുമ്പോഴേ ചൂടുള്ള ചായയോ കോഫിയോ ആണ് മിക്കവര്‍ക്കും ആവശ്യം. എന്നാല്‍ രാവിലത്തെ കോഫി കുടി അത്ര നല്ലതല്ല എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. കോഫിക്ക് ഒരുപാട് നല്ല ഗുണങ്ങള്‍ ഉണ്ടെങ്കിലും വെറും വയറ്റില്‍ കുടിക്കുന്നത് അത്ര നല്ലതല്ല.
കഫീന്‍ അടങ്ങിയ കോഫി വെറും വയറ്റില്‍ കുടിക്കുന്നത് ശരീരത്തില്‍ ആസിഡ് ഉല്‍പ്പാദനം വര്‍ധിപ്പിക്കും. ഇത് വയറിന്റെ ആന്തരിക ലൈനിങ്ങില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും. ദഹനപ്രശ്നങ്ങള്‍, നെഞ്ചെരിച്ചില്‍ എന്നിവയെല്ലാം ഇതുമൂലം ഉണ്ടാകാം.
Read Also : പത്ത് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ബാർബർ ഷോപ്പ് ഉടമ അറസ്റ്റിൽ
അതേസമയം, മള്‍ട്ടി ഗ്രെയ്ന്‍ ബിസ്കറ്റ് , അല്ലെങ്കില്‍ കുതിര്‍ത്ത ആല്‍മണ്ട് തുടങ്ങിയവ വെറും വയറ്റില്‍ ആദ്യം കഴിച്ച ശേഷം കോഫി കുടിക്കുന്നതില്‍ പ്രശ്നമില്ല എന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. എന്തെങ്കിലും മരുന്നുകള്‍ കഴിക്കുന്നവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ ഒരിക്കലും വെറും വയറ്റില്‍ കോഫി കുടിക്കാതിരിക്കുന്നതാണ് നല്ലത്. ശരീരത്തിലെ കോര്‍ട്ടിസോള്‍ ഉല്‍പ്പാദനം കുറയ്ക്കാനും കഫീന്‍ കാരണമാകുന്നുണ്ട്. ഇത് ക്ഷീണം ഉണ്ടാക്കിയേക്കാം. ജിമ്മില്‍ വര്‍ക്ക്‌ഔട്ട് ചെയ്യാന്‍ പോകുന്നതിനു മുന്‍പും കോഫി കുടിച്ചിട്ട് പോകുന്നത് ഒഴിവാക്കണമെന്നും വിദഗ്ധര്‍ പറയുന്നു.
Post Your Comments