കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരില്‍ കള്ളനോട്ട് കേസില്‍ മൂന്നു പേർ കൂടി പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ മേത്തല കുന്നത്ത് വീട്ടില്‍ ഷമീര്‍ (35) അരാകുളം വെസ്റ്റ് എടവനക്കാട്ട് വീട്ടില്‍ മനാഫ് (33) എടവിലങ്ങ് കുറപ്പം വീട്ടില്‍ ഷനീര്‍ (35) എന്നിവരെയാണ് പോലീസ് പിടിയിലായത്. കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി സലീഷ് എന്‍. ശങ്കറും സംഘവുമാൻ പ്രതികളെ അറസ്റ്റ് ചെയ്തത്. മൂവരും പ്രദേശത്തെ വാഹന കച്ചവടക്കാരാണ്.
മേത്തല സ്വദേശി ജിത്തു സഞ്ചരിച്ച ഇരുചക്രവാഹനം കരൂപ്പടന്നയില്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ കണ്ടെത്തിയ കള്ളനോട്ടുമായി ബന്ധപ്പെട്ട കേസിൽ കള്ളനോട്ട് നിർമ്മിച്ച് വിതരണം ചെയ്യുന്ന ഏറാശ്ശേരി രാകേഷ്, സഹോദരന്‍ രാജീവ് എന്നിവരെ പോലീസ് കഴിഞ്ഞ ദിവസം ബാംഗ്ലൂരില്‍ നിന്ന് പിടികൂടി റിമാന്‍ഡ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് വാങ്ങിയ കള്ളനോട്ട് മൂവര്‍ സംഘത്തിന് കൈമാറാന്‍ കൊണ്ട് വരുന്നതിനിടയിലാണ് ജിത്തു സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തില്‍പെട്ടതെന്നും പൊലീസ് പറഞ്ഞു.
റൂറല്‍ എസ്.പി.ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ ഡി.വൈ.എസ്.പി സലീഷ് എന്‍. ശങ്കരന്‍, എസ്.ഐമാരായ സന്തോഷ്, പി.സി. സുനില്‍, എ.എസ്.ഐമാരായ സി.ആര്‍. പ്രദീപ്, സുനില്‍, കെ.എം. മുഹമ്മദ് അഷറഫ്, തുടങ്ങിയവരുടെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
Post Your Comments