ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ 9 മെഡിക്കല്‍ കോളേജുകള്‍ ഈ മാസം ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ എണ്ണം 33 ലേയ്ക്ക് ഉയരും. ഇതില്‍ ഏഴെണ്ണത്തിനും പേരുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉദ്ധരിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍.
Read Also : ചരിത്ര നേട്ടവുമായി പ്രധാനമന്ത്രി: യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ അധ്യക്ഷത വഹിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ നേതാവ്
സംസ്ഥാനത്ത് പുതിയ ഒന്‍പത് മെഡിക്കല്‍ കോളേജുകള്‍ കൂടി ഉയര്‍ന്നുവരുന്നതോടെ പ്രത്യേകിച്ച് കിഴക്കന്‍ (പൂര്‍വഞ്ചല്‍) മേഖലയില്‍ ആരോഗ്യ ഇന്‍ഫ്രാസ്ട്രക്ചര്‍ വര്‍ദ്ധിപ്പിക്കും. ഇതോടെ ആരോഗ്യമേഖലയില്‍ യുപി കുതിച്ച് കയറുമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ വിലയിരുത്തല്‍. അതേസമയം, ബി.ജെ.പി എല്ലായിടത്തും രാഷ്ട്രീയ നേട്ടമുണ്ടാക്കുകയാണെന്നാണ് തിരക്കിട്ട് മെഡിക്കല്‍ കോളേജുകള്‍ ഉദ്ഘാടനം ചെയ്യാനുള്ള നീക്കത്തോട് പ്രതിപക്ഷത്തിന്റെ പ്രതികരണം.
Post Your Comments